വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്കു നേരെ വധശ്രമം നടന്നിട്ട് ഇന്ന് 45 വർഷം തികയുന്നു

V paul

വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്കു നേരെ വധശ്രമം നടന്നിട്ട് ഇന്ന് 45 വർഷം തികയുന്നു. 1981 മെയ് 13 ന് ഫാത്തിമ മാതാവിന്റെ തിരുനാൾ ദിനത്തിൽ ഒരു പൊതുസന്ദർശന പരിപാടിക്കിടെയാണ് മെഹ്മത് അലി അഗ്ക എന്ന തുർക്കി സ്വദേശി മാർപാപ്പയെ വെടിവച്ചു വീഴ്ത്തിയത്.

​മാരകമായി മുറിവേറ്റ മാർപാപ്പയെ ഉടനടി റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിൽ പാപ്പാ അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ഫാത്തിമ മാതാവിന്റെ തിരുനാൾ ദിനത്തിൽ നടന്ന ഈ സംഭവത്തിൽ തന്റെ ജീവൻ രക്ഷിച്ചത് മാതാവാണെന്ന് മാർപാപ്പ ഉറച്ചുവിശ്വസിച്ചു.

​ആക്രമണം കഴിഞ്ഞ് നാലാം ദിവസം ആശുപത്രിക്കിടക്കയിൽ ഇരുന്നുകൊണ്ട്, തന്നെ വെടിവച്ച വ്യക്തിക്ക് പാപ്പ പരസ്യമായി മാപ്പ് നൽകി. പിൽക്കാലത്ത് ജയിലിലെത്തി അലി അഗ്കയെ നേരിട്ട് കാണുകയും അദ്ദേഹത്തോട് ക്ഷമിക്കുകയും ചെയ്ത മാർപാപ്പയുടെ നടപടി ക്രൈസ്തവസ്നേഹത്തിന്റെ ഉത്തമോദാഹരണമായി ഇന്നും വാഴ്ത്തപ്പെടുന്നു.

Tags

Share this story

From Around the Web