വി. ദൈവമാതാവിന്റെ ജനന പെരുന്നാളും എട്ടുനോമ്പാചാരണവും ദശാബ്ദ ജൂബിലി ആഘോഷവും ഹാം ഷെയറില്‍ ആരംഭിക്കുന്നു

ഹാം ഷെയര്‍: ഹാം ഷെയര്‍ സെന്‍മേരിസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളും എട്ടുനോമ്പാചരണവും ദശാബ്ദ ജൂബിലി ആഘോഷവും ഈമാസം 31 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെ നടക്കുന്നു. 31 മുതല്‍ അഞ്ചാം തീയതി വരെ എല്ലാ ദിവസവും വൈകിട്ട് ഏഴു മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.
പെരുന്നാള്‍ ശുശ്രൂഷകളിലേക്ക് എഴുന്നള്ളി വരുന്ന യുകെ. പാത്രിയര്‍ക്കല്‍ വികാരി ഐസക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തക്ക് ആറാം തിയതി വൈകിട്ട് ആറുമണിക്ക് സ്വീകരണവും സന്ധ്യാ പ്രാര്‍ത്ഥനയും വചന സന്ദേശവും ദശാബ്ദ ജൂബിലി സമ്മേളനവും ക്രമീകരിച്ചിരിക്കുന്നു.
ഏഴാം തീയതി രാവിലെ 10 മണിക്ക് തിരു മനസ്സിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാനയും നടത്തപ്പെടും.
എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനാപൂര്‍വ്വം സംബന്ധിക്കണമെന്ന് ഫാ. എല്‍ദോ വേങ്കടത്ത് (വികാരി), ബേസില്‍ ആലുക്കല്‍ (സെക്രട്ടറി), റിനു എബ്രഹാം (ട്രസ്റ്റി), ജിബി പുതുശേരി (പി. ആര്‍. ഒ) എന്നിവര്‍ അറിയിച്ചു.