തൃത്താലയില്‍ വി.ടി ബല്‍റാം വീണ്ടും മത്സരിക്കും; പാലക്കാട് എ തങ്കപ്പനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം
പാലക്കാട് മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം. തങ്കപ്പനെ മത്സരിപ്പിക്കണമെന്നാണ് പാലക്കാട് ജില്ല നേതൃയോഗത്തില്‍ ആവശ്യം. കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷിയെ ഇക്കാര്യം അറിയിച്ചു.
തൃത്താലയില്‍ വിടി ബല്‍റാമും മത്സരംഗത്തുണ്ടാവും. എന്നാല്‍ പട്ടാമ്പി സീറ്റ് ലീഗിന് കൊടുക്കില്ലെന്നാണ് വിവരം. പട്ടാമ്പി സീറ്റ് ലീഗിന് കൊടുക്കില്ലെന്നും പട്ടാമ്പി കോണ്‍ഗ്രസിന് തന്നെ വേണമെന്നും നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നു.
പാലക്കാട് വീണ്ടും മത്സരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കരുക്കള്‍ നീക്കുന്നതിനിടെയാണ് എ തങ്കപ്പന്‍ മത്സരിക്കണമെന്ന നിലപാടില്‍ ജില്ലാ കോണ്‍ഗ്രസ് മുന്നോട്ട് വരുന്നത്. തൃത്താലയില്‍ വിടി ബല്‍റാം തന്നെ വീണ്ടും മത്സരിക്കണമെന്നും ജയസാധ്യതയുള്ള നേതാവാണ് വിടി എന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി.