വി.എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; മെഡിക്കല്‍ ബുളളറ്റിന്‍ പുറത്ത്

 
vs

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻെറ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. വൃക്കകളുടെ പ്രവർത്തനവും രക്ത സമ്മർദ്ദവും സാധാരണ നിലയിലായിട്ടില്ലെന്നാണ് വിവരം. ഇന്ന് രാവിലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിനു ശേഷമാണ് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്.

ജൂൺ 23നാണ് വി.എസിനെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൻെറ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തുന്നത്. 102 വയസുളള വി.എസ് അച്യുതാനന്ദന്‍ ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു.

Tags

Share this story

From Around the Web