വി. പത്രോസിന്റെ കബറിടത്തെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററിയില്‍ ലെയോ പാപ്പയും
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ കൂദാശയുടെ 400-ാം വാര്‍ഷികത്തോടനുബന്ധിച്ച് (1626 നവംബര്‍ 18-നാണ് ഇതിന്റെ കൂദാശ നടന്നത്) വത്തിക്കാന്‍ മീഡിയയുടെയും ഫാബ്രിക് ഓഫ് സെന്റ് പീറ്ററിന്റെയും സഹകരണത്തോടെ എ.എഫ് ഫിലിംസ് 'പെട്രോസ് എനി: ഡിസ്‌കവറിങ് ദി ഒറിജിന്‍സ്' എന്ന പുതിയ ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നു.
പൊതുജനങ്ങള്‍ വളരെ അപൂര്‍വമായി മാത്രം പ്രവേശിക്കുന്ന സ്ഥലങ്ങളിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്നതാണ് ഈ ചിത്രം.
സെന്റ് പീറ്റേഴ്‌സ് ആര്‍ക്കൈവ്‌സിലെ രേഖകള്‍, മാര്‍പാപ്പമാരുടെ ചിത്രങ്ങളും ശബ്ദ റെക്കോര്‍ഡിംഗുകളും, കൂടാതെ പ്രശസ്ത എപ്പിഗ്രാഫിസ്റ്റ് മാര്‍ഗരീത്ത ഗാര്‍ഡുച്ചിയുടെ ആര്‍ക്കൈവ് വസ്തുക്കള്‍ എന്നിവ ഈ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
വിശുദ്ധ പത്രോസിന്റെ വ്യക്തിത്വത്തെക്കുറിച്ചും പ്രശസ്തമായ ബസിലിക്കയ്ക്ക് താഴെയുള്ള അദ്ദേഹത്തിന്റെ കബറിടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കൂടുതല്‍ സംസാരിക്കാന്‍ ലെയോ പാപ്പയും അവസാന രംഗങ്ങളില്‍ എത്തുന്നുണ്ട്.
തന്റെ ക്രിസ്തീയ വിശ്വാസത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടുള്ളയാളാണ് 'ഗാര്‍ഡിയന്‍സ് ഓഫ് ദി ഗാലക്‌സി', 'ജുറാസ് ഡി വേള്‍ഡ്' എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ പ്രറ്റ്. വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് അനുസരിച്ച്, ഈ ചിത്രം നിര്‍മ്മിച്ച അനുഭവം തന്നെ വല്ലാതെ സ്പര്‍ശിച്ചുവെന്നും അത് തന്റെ വിശ്വാസത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.