യുഎസ് വിസ ലഭിച്ചവർ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നു എംബസിയുടെ താക്കീത്

യുഎസ് വിസ നല്‍കിക്കഴിഞ്ഞാലും അതുമായി ബന്ധപ്പെട്ട പരിശോധനകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുമെന്ന് ഡല്‍ഹിയില്‍ അമേരിക്കന്‍ എംബസി വ്യക്തമാക്കി. എല്ലാ യുഎസ് നിയമങ്ങളും ഇമിഗ്രെഷന്‍ ചട്ടങ്ങളും വിസ കിട്ടിയവര്‍ പാലിക്കുന്നുണ്ട് എന്നുറപ്പു വരുത്താന്‍ തുടര്‍ച്ചയായ പരിശോധന ഉണ്ടാവുമെന്നു അറിയിപ്പില്‍ പറയുന്നു.
'നിയമം ലംഘിച്ചാല്‍ വിസ റദ്ദാക്കി നാടുകടത്തും,' എംബസി എക്സില്‍ വ്യക്തമാക്കി.
വിസയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ദേശീയ സുരക്ഷയുടെ വിഷയമാണെന്നു അവര്‍ വിശദീകരിച്ചു.
എഫ്, എം, ജെ വിഭാഗങ്ങളില്‍ വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ സോഷ്യല്‍ മീഡിയ സാന്നിധ്യം കൂടി പരിശോധനാ വിധേയമാക്കുമെന്നു യുഎസ് നേരത്തെ അറിയിച്ചിരുന്നു. അവര്‍ അക്കൗണ്ടുകളുടെ സ്വകാര്യത ഉപേക്ഷിച്ചു പരിശോധനയ്ക്കു തുറന്നു കൊടുക്കണം.
ഇന്ത്യയില്‍ യുഎസ് വിസ ഇന്റര്‍വ്യൂ കിട്ടാനുള്ള കാത്തിരിപ്പു നീണ്ടു പോവുക തന്നെയാണ്. ശരാശരി 10-12 മാസം വരെ എടുക്കുന്നുണ്ട്.