യുഎസ് തീരുവ ഇന്ത്യക്ക് ഉണ്ടാക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി

യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ ഇന്ത്യയ്ക്ക് ഉണ്ടാക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് വിലയിരുത്തൽ. ട്രംപിന്‍റെ സമ്മർദ്ദത്തിൽ ക്ഷീരോൽപ്പന്ന വിപണി തുറന്നു നൽകിയാൽ കാർഷിക മേഖലയെ സാരമായി ബാധിക്കും. മാത്രമല്ല പാകിസ്ഥാൻ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങൾക്ക് ഇന്ത്യയെക്കാൾ കുറഞ്ഞ തീരുവ ഏർപ്പെടുത്തിയതും വ്യാപാര നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായേക്കും.
പാകിസ്ഥാന് നേരത്തെ ചുമത്തിയ 29 ശതമാനം തീരുക 19 ശതമാനമായി വെട്ടിക്കുറയ്ക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്‍റെ നടപടിയെ പാകിസ്ഥാൻ പ്രധാനമന്ത്രിയും ധനമന്ത്രിയും പുകഴ്ത്തി രംഗത്ത് എത്തിയതും ഇന്ത്യയ്ക്ക് ആശങ്കയുണർത്തുന്നുണ്ട്.
റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചതെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ റഷ്യയിൽ നിന്ന് സ്പോട്ട് മാർക്കറ്റിൽ നിന്ന് റഷ്യൻ എന്ന വാങ്ങുന്നത് നിർത്തലാക്കിയതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
ഇന്നലെ മുതലാണ് ഇന്ത്യൻ ഇറക്കുമതികൾക്ക് 25 ശതമാനം തീരുവയും അധികപിഴയും പ്രാബല്യത്തിൽ വന്നത്. ഇന്ത്യൻ കാർഷിക – വ്യാപാര മേഖലകൾക്ക് കനത്ത തിരിച്ചടിയായ ട്രംപിന്‍റെ നീക്കം അമേരിക്കയെ തൃപ്തിപ്പെടുത്താനുള്ള മോദിയുടെ ദാസ്യവേലയ്ക്കുള്ള കനത്ത പ്രഹരമാണെന്ന വിമർശനവും ശക്തമാണ്.
അതേസമയം, അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഇന്ത്യയുടെ എതിരാളികളായ ഏഷ്യൻ രാജ്യങ്ങളിൽ പലതിനും ഇന്ത്യയെക്കാൾ കുറഞ്ഞ തീരുവയാണ് യുഎസ് ചുമത്തിയിട്ടുള്ളത്.