ഈജിപ്തില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ വിവേചനം നേരിടുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

 
us


കെയ്‌റോ: ഈജിപ്തില്‍ ക്രിസ്തു വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ നിയമപരവും സാമൂഹികവുമായ വിവേചനം നേരിടുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. 2022-ലെ കണക്കനുസരിച്ച് ഈജിപ്തിലെ ജനസംഖ്യയുടെ ഏകദേശം 10% ക്രിസ്ത്യാനികളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

പരിവര്‍ത്തിത ക്രൈസ്തവര്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക രേഖകളില്‍ വിശ്വാസ പരിവര്‍ത്തനം നടത്തുന്നവരുടെ കൃത്യമായ കണക്കുകള്‍ കുറവാണെന്നു പുറത്തുവന്നിരിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ക്രിസ്ത്യാനികളായ പരിവര്‍ത്തനം ചെയ്തവര്‍ അവരുടെ തിരഞ്ഞെടുത്ത വിശ്വാസം അംഗീകരിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനൊപ്പം, ക്രിസ്ത്യാനികള്‍ക്കോ ??ന്യൂനപക്ഷ മത വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കോ ശിക്ഷാ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 98(ള) പോലുള്ള ദൈവദൂഷണ നിയമങ്ങള്‍ ഈജിപ്ഷ്യന്‍ അധികാരികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് യുഎസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇസ്ലാം മതം ഉപേക്ഷിച്ചു ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സെയ്ദ് മന്‍സൂര്‍ എന്നയാള്‍ തടങ്കലില്‍ തുടരുന്നത് രാജ്യത്തെ ക്രൈസ്തവ സമൂഹം നേരിടുന്ന വലിയ പ്രതിസന്ധിയായാണ് നിരീക്ഷിക്കപ്പെടുന്നത്. അജ്ഞാതമായ കുറ്റങ്ങള്‍ ചുമത്തിയാണ് ഈജിപ്ഷ്യന്‍ അധികൃതര്‍ അദ്ദേഹത്തെ തടവിലാക്കിയിരിക്കുന്നത്.

അതേസമയം പതിറ്റാണ്ടുകള്‍ മുന്‍പത്തെ ഈജിപ്തിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ചെറിയ തോതിലുള്ള മാറ്റങ്ങളും കാണുന്നുണ്ട്. ആയിരക്കണക്കിന് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചതിന് ശേഷം അംഗീകാരം ലഭിച്ചുവെന്നും ക്രൈസ്തവരെ മാത്രം ലക്ഷ്യമിട്ടുള്ള വിഭാഗീയ അക്രമങ്ങള്‍ രാജ്യത്തു റിപ്പോര്‍ട്ട് ചെയ്യുന്നത് കുറവാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. 

രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ ക്രൈസ്തവരുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ടെങ്കിലും, പൊതുമേഖലയിലുടനീളമുള്ള ഉന്നത സ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ ഇപ്പോഴും കുറവാണെന്നും അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags

Share this story

From Around the Web