ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

 
233

ലെയോ പാപ്പയുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ആഗോളതലത്തിൽ നിലനിൽക്കുന്ന വിവിധ രാഷ്ട്രീയസാഹചര്യങ്ങളും മാനുഷികപ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനായിട്ടായിരുന്നു ഈ ഔദ്യോഗിക സന്ദർശനം.

യുദ്ധം, രാഷ്ട്രീയ സംഘർഷങ്ങൾ, ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങൾ എന്നിവ അനുഭവിക്കുന്ന രാജ്യങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്, സമാധാനത്തിനായി അക്ഷീണം പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ സാഹചര്യങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. യുദ്ധം സഹിക്കുന്ന രാജ്യങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ലെബനൻ, ഇറാൻ തുടങ്ങിയ ചില ആഫ്രിക്കൻ, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് പ്രത്യേകം പറഞ്ഞു.

അമേരിക്കയുമായി അടുത്തിടെ സംഘർഷം രൂക്ഷമായ ക്യൂബയെക്കുറിച്ചും അവർ സംസാരിച്ചു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം മാർക്കോ റൂബിയോ നടത്തുന്ന സുപ്രധാന വിദേശസന്ദർശനങ്ങളിലൊന്നായിരുന്നു ഇത്.

Tags

Share this story

From Around the Web