സ്വര്‍ഗത്തില്‍ പോകണമെന്ന ആഗ്രഹമാണെന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

 
TRUMPH

വാഷിംഗ്ടണ്‍ ഡിസി: റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തന്റെ ഏറ്റവും പുതിയ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പിന്നില്‍ സ്വര്‍ഗത്തില്‍ പോകണമെന്ന ആഗ്രഹമാണെന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  സമാധാനത്തിനായുള്ള പരിശ്രമങ്ങള്‍ തനിക്ക് സ്വര്‍ഗത്തില്‍ ഒരു സ്ഥാനം നേടിത്തരുമെന്ന്  പ്രതീക്ഷിക്കുന്നതായി  ഫോക്സ് ന്യൂസ് ചാനലിലെ ഫോക്സ് & ഫ്രണ്ട്സ് എന്ന പരിപാടിക്ക് നല്‍കിയ ഒരു  ഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് വ്യക്തമാക്കിയത്.

'ആഴ്ചയില്‍ 7,000 പേരെ കൊല്ലുന്നതില്‍ നിന്ന് എനിക്ക് രക്ഷിക്കാന്‍ കഴിയുമെങ്കില്‍, അത് മനോഹരമാണെന്ന് ഞാന്‍ കരുതുന്നു. കഴിയുമെങ്കില്‍  സ്വര്‍ഗത്തിലെത്താന്‍ ശ്രമിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അത്ര നന്നായാല്ല പോകുന്നത് എന്നാണ് പറഞ്ഞു കേള്‍ക്കുന്നുത്.' അദ്ദേഹം ടെലിഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു.'എന്നാല്‍ എനിക്ക് സ്വര്‍ഗത്തിലെത്താന്‍ കഴിയുമെങ്കില്‍, ഇത് ഒരു കാരണമായിരിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ ഈ വാക്കുകള്‍ അവതാകരില്‍ ചിരി പടര്‍ത്തിയെങ്കിലും ഈ അഭിപ്രായങ്ങള്‍ ആത്മാര്‍ത്ഥമായിരുന്നുവെന്ന് ട്രംപിന്റെ വക്താവ് കരോലിന്‍ ലീവിറ്റ് പിന്നീട്  വ്യക്തമാക്കി. 'നയതന്ത്രത്തിലൂടെ ജീവന്‍ രക്ഷിക്കുന്നത് ഒരു മാന്യമായ ലക്ഷ്യമാണെന്ന് പ്രസിഡന്റ് ട്രംപ് വിശ്വസിക്കുന്നു. ഒരു രാഷ്ട്രതന്ത്രജ്ഞന്‍ എന്ന നിലയിലും വിശ്വാസി എന്ന നിലയിലും അദ്ദേഹം ഈ ദൗത്യത്തെ ഗൗരവമായി കാണുന്നു,'കരോലിന്‍ പറഞ്ഞു.അഭിമുഖത്തിനിടെ, പുടിനും സെലെന്‍സ്‌കിയും തമ്മിലുള്ള ഒരു കൂടിക്കാഴ്ച ഉടന്‍ നടക്കുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു, സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ്, റഷ്യ, ഉക്രെയ്ന്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു ത്രിരാഷ്ട്ര ഉച്ചകോടിയുടെ സാധ്യതയെക്കുറിച്ചും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

Tags

Share this story

From Around the Web