യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റേയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റേയും ചര്‍ച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ

ന്യൂഡല്‍ഹി: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റേയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റേയും ചര്‍ച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ.
സമാധാനത്തിനു വേണ്ടിയുള്ള നേതാക്കളുടെ പരിശ്രമം പ്രശംസനീയമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അലാസ്‌ക ഉച്ചകോടിയിലെ പുരോഗതിയെ ഇന്ത്യ അഭിനന്ദിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.
ക്രെയ്നിലെ സംഘര്‍ഷത്തിന് എത്രയും വേഗം ഒരു അന്ത്യം കാണാന്‍ ലോകം ആഗ്രഹിക്കുന്നതായും ചര്‍ച്ചകളിലൂടെയും നയതന്ത്രലത്തിലൂടെയും മാത്രമേ മുന്നോട്ടുള്ള വഴി സാധ്യമാകൂ എന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
അതേസമയം യുക്രെയ്ന്‍ വിഷയത്തില്‍ അലാസ്‌കയില്‍ നടന്ന ചര്‍ച്ചയില്‍ അന്തിമ സമാധാന കരാറായില്ല. ചര്‍ച്ചയില്‍ പുരോഗതിയെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. സംഘര്‍ഷം അവസാനിക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു.
റഷ്യയ്ക്കുള്ള സുരക്ഷാ ഭീഷണിയാണ് പ്രധാന വിഷയമെന്നും യുക്രെയ്ന്‍ എന്നും സഹോദര രാജ്യമെന്നും പുടിന്‍ വ്യക്തമാക്കി. പുടിനൊപ്പം റഷ്യന്‍ വിദേശകാര്യമന്ത്രി സര്‍ജി ലാവ്റോവ് അലാസ്‌കയിലെത്തിയിരുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കായി ട്രംപിനെ പുടിന്‍ റഷ്യയിലേക്ക് ക്ഷണിച്ചു.
അലാസ്‌ക കൂടിക്കാഴ്ചയ്ക്ക് ശേഷം യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയുമായും യൂറോപ്യന്‍ രാഷ്ട്ര നേതാക്കളുമായും ട്രംപ് സംസാരിച്ചു. യുക്രെയ്ന്‍ യുദ്ധവിരാമത്തിന് ധാരണയാകാതിരുന്നതിനെ തുടര്‍ന്നാണ് ട്രംപിന്റെ തുടര്‍ചര്‍ച്ചകള്‍. തിങ്കളാഴ്ച സെലന്‍സ്‌കി വാഷിങ്ടണ്ണിലെത്തും. കേവലം വെടിനിര്‍ത്തലല്ല സമാധാനകരാര്‍ ആണ് ലക്ഷ്യമിടുന്നതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.