ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ സംരക്ഷിക്കപ്പെടുവാന്‍ ജനുവരി 16 മുതല്‍ നൊവേന പ്രാര്‍ത്ഥനയുമായി യുഎസ് മെത്രാന്‍ സമിതി

 
PRGENENT


ന്യൂയോര്‍ക്ക്: ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ സംരക്ഷിക്കപ്പെടുവാന്‍ നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി യുഎസ് മെത്രാന്‍ സമിതി. 


ജനുവരി 16 വെള്ളിയാഴ്ച ആരംഭിച്ച് ജനുവരി 24ന് അവസാനിക്കുന്ന '9 ഡേയ്സ് ഫോര്‍ ലൈഫ്' പ്രാര്‍ത്ഥന ചൊല്ലുവാനാണ് യുഎസ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് (യുഎസ്സിസിബി) പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്നത്. 


ജനുവരി 22ന് ഗര്‍ഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനായുള്ള വാര്‍ഷിക പ്രാര്‍ത്ഥനാ ദിനാചരണത്തിന്റെ ഭാഗമായാണ് നൊവേനയ്ക്കു ആഹ്വാനം.

14-ാം തവണയാണ് ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടിയുള്ള നിയോഗാര്‍ത്ഥം നൊവേന നടക്കുന്നത്. നൊവേന ആരംഭിച്ചതിനുശേഷം, ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ആളുകളിലേക്ക് പ്രാര്‍ത്ഥന എത്തിയിട്ടുണ്ടെന്ന് യുഎസ് മെത്രാന്‍ സമിതി അറിയിച്ചു. 


ഗര്‍ഭഛിദ്രം അവസാനിപ്പിക്കുക എന്നതാണ് നൊവേനയുടെ പ്രധാന ലക്ഷ്യം. അമ്മമാര്‍, പിതാക്കന്മാര്‍, ഗര്‍ഭഛിദ്രങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, പൗര നേതാക്കള്‍, പ്രോലൈഫ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനകളും നൊവേനയുടെ ഭാഗമാണ്. 


ഇടവകകളിലും സ്‌കൂളുകളിലും ശുശ്രൂഷകളിലും നൊവേന ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും യുഎസ് മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരികയാണ്.

ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നല്‍കുന്ന റോ ്. വേഡ് സുപ്രീം കോടതി വിധിയുടെ 40-ാം വാര്‍ഷികമായ 2013-ലാണ് അമേരിക്കന്‍ മെത്രാന്‍ സമിതി ആദ്യമായി നൊവേന ആരംഭിച്ചത്. 


ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയതിനെത്തുടര്‍ന്ന്, ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും ദശലക്ഷക്കണക്കിന് സ്ത്രീകളും കുടുംബങ്ങളും ഗര്‍ഭഛിദ്രം മൂലം മുറിവേറ്റിരിന്നുവെന്നും യുഎസ് മെത്രാന്‍ സമിതി അനുസ്മരിച്ചു. 


ഗര്‍ഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനായുള്ള പ്രാര്‍ത്ഥനാ ദിനത്തില്‍, വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാനും മാംസം വര്‍ജ്ജിക്കുവാനും ദിവ്യകാരുണ്യ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനും ഉപവസിക്കുവാനും യുഎസ് മെത്രാന്‍ സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.

Tags

Share this story

From Around the Web