പശ്ചിമേഷ്യയിൽ വീണ്ടും കടുത്ത യുദ്ധഭീതി, ഇറാനുനേരെ വ്യോമാക്രമണം നടത്തി അമേരിക്ക

 
trump

വാഷിം​ഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്കിടെ സംഘർഷം രൂക്ഷമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജോർദാനിൽ അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനെതിരെ യുഎസ് വ്യോമാക്രമണം ആരംഭിച്ചു.

ഇറാനെ തവിടുപൊടിയാക്കുമെന്നും കനത്ത പ്രഹരം നൽകുമെന്നുമുള്ള ട്രംപിന്റെ കടുത്ത മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് സൈനിക നടപടി.

ഇറാൻ പിന്തുണയ്ക്കുന്ന സായുധ ഗ്രൂപ്പുകൾ ലോകത്തിന്റെ കാൻസർ ആണെന്ന് വിശേഷിപ്പിച്ച ട്രംപ്, ആക്രമണങ്ങൾ തുടർന്നാൽ കൂടുതൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് വ്യക്തമാക്കി. വ്യാപകമായ ലക്ഷ്യങ്ങളെയാണ് വ്യോമാക്രമണത്തിൽ ഉന്നമിട്ടിരിക്കുന്നതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു.

ട്രംപിന്റെ ഭീഷണികൾ ഇറാൻ തള്ളിക്കളഞ്ഞെങ്കിലും, മേഖലയിലെ പുതിയ സൈനിക നീക്കം വലിയൊരു യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തിക്കുമോ എന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമായിട്ടുണ്ട്.

Tags

Share this story

From Around the Web