അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നയങ്ങളില്‍ അമേരിക്ക മാറ്റം വരുത്തുന്നതായി റിപ്പോര്‍ട്ട്

 
UIO



അന്താരാഷ്ട്ര തലത്തില്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായുള്ള മുന്‍ഗണനകളില്‍ നിന്നും മുന്‍നിലപാടുകളില്‍ നിന്നും അമേരിക്കന്‍ ഭരണകൂടം പിന്നാക്കം പോകുന്നതായി യു.എസ്. കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം. സംഘടന പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആണ് ഈ വെളിപ്പെടുത്തല്‍.

യു.എസ്.എ.ഐ.ഡി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സഹായ പദ്ധതികളില്‍ അമേരിക്ക വരുത്തിയ തുക വെട്ടിക്കുറയ്ക്കലുകള്‍ ലോകമെമ്പാടും മതപീഡനം നേരിടുന്ന ജനവിഭാഗങ്ങള്‍ക്ക് തിരിച്ചടിയായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

വിദേശ സഹായങ്ങള്‍ കുറച്ചതും തടഞ്ഞുവച്ചതും കാരണം അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, നൈജീരിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ക്കും മതപീഡന ഇരകള്‍ക്കും ലഭിക്കേണ്ട അടിയന്തര മാനുഷിക സഹായങ്ങള്‍ തടസ്സപ്പെട്ടു. 

അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന മതപീഡനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നതില്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വരുത്തുന്ന വീഴ്ചകളും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.


ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, അമേരിക്ക ഈ വിഷയത്തില്‍ കൂടുതല്‍ കര്‍ശനമായ ഇടപെടലുകള്‍ നടത്തണമെന്ന ആവശ്യവും റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നു.

Tags

Share this story

From Around the Web