യുഎസിനെ നടുക്കി വീണ്ടും കാമ്പസ് വെടിവയ്പ്പ്:മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര  പരിക്ക്

 
us camp


വാഷിംഗ്ടണ്‍ ഡിസി: ഊട്ടാ വാലി സര്‍വകലാശാലയില്‍ ക്രൈസ്തവ ആക്ടിവിസ്റ്റ് ചാര്‍ളി കിര്‍ക്ക്  വെടിയേറ്റ്  മരിച്ച്  മണിക്കൂറുകള്‍ക്കുള്ളില്‍ യുഎസിനെ നടുക്കി വീണ്ടും കാമ്പസ് വെടിവയ്പ്പ്.


 യുഎസിലെ കൊളറാഡോ സംസ്ഥാനത്തുള്ള എവര്‍ഗ്രീന്‍ ഹൈസ്‌കൂളില്‍ ഉണ്ടായ വെടിവയ്പ്പില്‍ വെടിവച്ചയാള്‍ ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 


ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വെടിവ ഉതിര്‍ത്തയാള്‍ തന്നെയാണെന്ന് സംശയിക്കുന്നതായി ജെഫേഴ്സണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് സ്ഥിരീകരിച്ചു. കൊളറാഡോയിലെ ലേക്ക്വുഡ്ഡിലുള്ള കോമണ്‍സ്പിരിറ്റ് സെന്റ് ആന്റണി ആശുപത്രിയില്‍ വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്.

ഡെന്‍വറില്‍ നിന്ന് ഏകദേശം 30 മൈല്‍ തെക്ക് പടിഞ്ഞാറ് മാറി 900 വിദ്യാര്‍ത്ഥികളുള്ള ഒരു ഹൈസ്‌കൂളില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് വെടിവയ്പ്പ് നടന്നത്. 1999 ലെ കൊളംബൈന്‍ ഹൈസ്‌കൂള്‍ വെടിവയ്പ്പിന് ശേഷം കൊളറാഡോയില്‍ നടക്കുന്ന ഏഴാമത്തെ സ്‌കൂള്‍ വെടിവയ്പ്പാണിത്.


 

Tags

Share this story

From Around the Web