ഗാസയ്ക്കുവേണ്ടി പ്രത്യേക ധനശേഖരണം നടത്താന്‍ യുഎസ് മെത്രാന്‍സമിതി

​​​​​​​

 
GAZA



വാഷിംഗ്ടണ്‍ ഡിസി: യുദ്ധക്കെടുതികളനുഭവിക്കുന്ന ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി യുഎസിലെ എല്ലാ രൂപതകളും ധനശേഖരണം നടത്തണമെന്ന അഭ്യര്‍ത്ഥനയുമായി യുഎസ് മെത്രാന്‍സമിതി തലവന്‍ ആര്‍ച്ചുബിഷപ് തിമോത്തി പി ബ്രോഗ്ലിയോ. 


ഗാസയിലെയും മിഡില്‍ ഈസ്റ്റിലുടനീളമുള്ള സാഹചര്യവും യുഎസിലെ കത്തോലിക്കാ സമൂഹത്തിന്റെ സഹായത്തിനായി നിലവിളിക്കുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ് ബ്രോഗ്ലിയോ മെത്രാന്‍മാര്‍ക്ക് എഴുതിയ കത്തില്‍ നിരീക്ഷിച്ചു. ഈ പശ്ചാത്തലത്തില്‍ കാത്തലിക് റിലീഫ് സര്‍വീസസ് (സിആര്‍എസ്), കാത്തലിക് നിയര്‍ ഈസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (സിഎന്‍ഇഡബ്ല്യുഎ) എന്നീ സന്നദ്ധ സംഘടനകളുടെ ഗാസയിലെ പ്രവര്‍ത്തനനങ്ങളെ പിന്തുണയ്ക്കുന്നതിന് മെത്രാന്‍മാര്‍ അവരവരുടെ രൂപതകളില്‍ സ്വമേധയാ ഒരു  പ്രത്യേക ശേഖരണം നടത്തണമെന്നാണ് ആര്‍ച്ചുബിഷപ് ബ്രോഗ്ലിയോ ആവശ്യപ്പെട്ടത്.


ഗാസയിലും പരിസര പ്രദേശങ്ങളിലും അക്രമത്തിന് ഇരയായ ക്രൈസ്തവരുടെയും മറ്റ് നിരപരാധികളുടെയും ഭയാനകമായ കഷ്ടപ്പാടുകളില്‍ സഭ ദുഃഖിക്കുന്നതായി ആര്‍ച്ചുബിഷപ് പറഞ്ഞു.

 അതിജീവിക്കാനും, തങ്ങളുടെ കുട്ടികളെ സംരക്ഷിക്കാനും, ഭയാനകമായ സാഹചര്യങ്ങളില്‍ അന്തസ്സോടെ ജീവിക്കാനും അവര്‍ പാടുപെടുകയാണെന്നും ഗാസ പട്ടിണി കിടക്കുകയാണെന്നും വികാരനിര്‍ഭരമായ കത്തില്‍ ആര്‍ച്ചുബിഷപ് വ്യക്തമാക്കി.

Tags

Share this story

From Around the Web