ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസ് ആക്രമണം. ആണവ കേന്ദ്രങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തത വന്നിട്ടില്ല. അപലപിച്ച് റഷ്യ
Jun 23, 2025, 17:07 IST

തെഹ്റാന്‍: ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യുഎസ് ആക്രമണത്തിനു ശേഷം ആണവ കേന്ദ്രങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്നും റേഡിയേഷന്‍ അപകടമുണ്ടോ എന്നും ഇതുവരെ വ്യക്തമായിട്ടില്ലെന്ന് റഷ്യ.
അമേരിക്കയുടെ ആക്രമണത്തിനു പിന്നാലെ സംഘര്‍ഷത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുകയും അത് പുതിയൊരു സംഘര്‍ഷാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തുവെന്ന്റഷ്യന്‍ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് ആക്രമണങ്ങളെക്കുറിച്ച് മുന്‍കൂട്ടി പറഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യ ഒരു മധ്യസ്ഥന്‍ എന്ന നിലയില്‍ അവരുടെ സേവനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അടുത്തതായി എന്ത് സംഭവിക്കും എന്നത് 'ഇറാന് എന്താണ് വേണ്ടത്' എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും പെസ്‌കോവ് പറഞ്ഞു.