ചെറുവത്തൂര്‍ വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയമായ മണ്ണെടുപ്പെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
Jul 24, 2025, 11:34 IST

കാസര്‍കോഡ്: ചെറുവത്തൂര്‍ വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയമായ മണ്ണെടുപ്പെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
ജില്ലാ ഭരണകൂടം നല്‍കിയ എല്ലാ നിര്‍ദേശങ്ങളും ദേശീയപാത അതോറിറ്റി അവഗണിച്ചെന്നാണ് കണ്ടെത്തല്‍. നേരത്തെ മണ്ണിടിഞ്ഞപ്പോള്‍ മേഖലയില്‍ ഡ്രോണ്‍ പരിശോധന നടത്തി മലയില്‍ വിള്ളലുണ്ടന്ന് കണ്ടെത്തിയിരുന്നു. കളക്ടര്‍ വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.
ഇതിന് ശേഷമാണ് വീണ്ടും മണ്ണിടിടിച്ചില്‍ ഉണ്ടായത്. പ്രദേശത്ത് വീണ്ടും മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.