കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റ്. 'ദുര്‍ഗില്‍ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു.രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്കെതിരായി വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ അമര്‍ഷം രേഖപ്പെടുത്തുന്നുവെന്ന് സി ബി സി ഐ

ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ മലയാളികളായ രണ്ടു കത്തോലിക്കാ കന്യാസ്ത്രീകളെ മതപരിവര്‍ത്തന കുറ്റം ചുമത്തി അറസ്‌റ് ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ.
കന്യാസ്ത്രീകളെ അന്യായമായി അറസ്‌റ് ചെയ്തത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്കെതിരായി വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ അമര്‍ഷം രേഖപ്പെടുത്തുന്നുവെന്നും സി ബി സി ഐ പ്രതിനിധികള്‍ മാധ്യമങ്ങളോടായി പറഞ്ഞു.
''ദുര്‍ഗ് സംഭവത്തില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുകയാണ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളാണ് ഒപ്പമുണ്ടായിരുന്നത്. മാതാപിതാക്കളുടെ അനുമതിയും ഉണ്ടായിരുന്നു എന്നിട്ടും അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. നിയമോപദേശമനുസരിച്ച് നാളെയോ മറ്റെന്നാളോ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നും'' സി.ബി.സി.ഐ വ്യക്തമാക്കി.