ഏകപക്ഷീയം! എഫ്.സി.ആർ.എ ബില്ലിനെ പറ്റി ഇനി ആരുമായും ചർച്ചയില്ലെന്നു കേന്ദ്രമന്ത്രി കിരൺ റിജിജു

 
Kiran rijju

വിവാദമായ എഫ്സിആർഎ ബില്ലിനെ സംബന്ധിച്ച് ഇനി യാതൊരു വിധ ചർച്ചകളും നടത്തില്ലെന്നറിയിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. 

മതന്യൂനപക്ഷങ്ങളിൽ ഏറെ ആശങ്ക സൃഷ്ടിക്കുന്ന വിവാദമായ എഫ്സിആർഎ നിയമഭേദഗതി നാളെ ലോക്സഭയിൽ ചർച്ചയ്ക്കു വയ്ക്കാനിരിക്കെയാണ് കേന്ദ്ര മന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനം.

ബില്ലിന്റെ ലക്‌ഷ്യം വിദേശ പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക എന്നത് മാത്രമാണ് എന്നും ബില്ലിനെതിരെ കോൺഗ്രസ്സും കമ്മ്യുണിസ്റ്റു പാർട്ടിയും കേരളത്തിൽ നടത്തുന്നത് വ്യാജ പ്രചാരണം ആണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

നേരത്തെ, നിയമം ഒരു സ്ഥാപനത്തെയും നിയന്തിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ളതല്ലെന്നും വിദേശ ഫണ്ടുകൾ മറ്റൊന്നിനും ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് നിയമമെന്നും മന്ത്രി പറഞ്ഞിരുന്നു.

 ഒരു മതവിഭാഗത്തിനും എതിരല്ല മറിച്ച് ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് ഇത്തരം ഫണ്ടുകൾ ഉപയോഗിച്ചുവെന്ന പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നും മന്ത്രി പറഞ്ഞു.


എന്നാൽ മന്ത്രിയുടെ പ്രസ്താവനയെ എതിർത്ത് കത്തോലിക്കാ സഭ രംഗത്ത് വന്നു. മന്ത്രി പറഞ്ഞത് തെറ്റാണെന്നും സർക്കാർ കത്തോലിക്കാ സഭയുമായോ ക്രൈസ്തവ സംഘടനകളുമായോ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നു സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ പറഞ്ഞു.

Tags

Share this story

From Around the Web