ലോഡ്‌ഷെഡിംഗില്‍ ഏകീകൃത സമയക്രമം; പവര്‍കട്ട് വിവരങ്ങള്‍ ഒന്നര മണിക്കൂര്‍ മുന്‍പ് ഫോണിലെത്തും.പുതിയ സംവിധാനം ഇന്ന് മുതല്‍ സംസ്ഥാനവ്യാപകമായി നിലവില്‍ വരും
തിരുവനന്തപുരം: സംസ്ഥാനത്തെ ലോഡ് ഷെഡിംഗ് നടപടികളില്‍ ഏകീകൃത സമയക്രമം പാലിക്കാന്‍ നിര്‍ദേശം.
ഇതനുസരിച്ച് പ്രദേശങ്ങളില്‍ ഒരാഴ്ചത്തേക്ക് ഒരേ സമയത്തായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക.
പവര്‍കട്ട് സംബന്ധിച്ച വിവരങ്ങള്‍ മുന്‍കൂട്ടി ഉപഭോക്താക്കളെ അറിയിക്കുന്ന പുതിയ സംവിധാനം ഇന്ന് മുതല്‍ സംസ്ഥാനവ്യാപകമായി നിലവില്‍ വരും.
വൈദ്യുതി തടസ്സപ്പെടുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് ഉപഭോക്താക്കളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളിലേക്ക് വിവരങ്ങള്‍ സന്ദേശമായി എത്തും.
തിരുവനന്തപുരം ജില്ലയില്‍ നടത്തിയ പരീക്ഷണ ഘട്ടം വിജയകരമായതിനെ തുടര്‍ന്നാണ് പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയില്‍ 700 മെഗാവാട്ടിന് മുകളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ജലവൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.