യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി.ഇയാളെ പരിശീലനത്തില്‍ നിന്ന് ഒഴിവാക്കി

 
police


യൂണിഫോമിന്റെ പേരില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ കേസില്‍ പൊലീസുകാരനെതിരെ നടപടി. കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസ് ട്രെയിനി ശംഭു ആര്‍. കൃഷ്ണനെതിരെയാണ് നടപടി. ഇയാളെ പരിശീലനത്തില്‍ നിന്ന് ഒഴിവാക്കി.


ഏഴ് ലക്ഷം രൂപയാണ് ഇയാള്‍ സഹപ്രവര്‍ത്തകരില്‍ നിന്നും തട്ടിയെടുത്തത്. ക്യാമ്പിലെ യൂണിഫോം കമ്മിറ്റി അംഗമായിരുന്ന ശംഭുവിന്റെ അക്കൗണ്ടിലേക്കാണ് സഹപ്രവര്‍ത്തകര്‍ തുക കൈമാറിയത്. എന്നാല്‍ ഈ പണം ഉപയോഗിച്ച് യൂണിഫോം വാങ്ങുന്നതിന് പകരം ഓണ്‍ലൈന്‍ ഗെയിമിങ് കളിച്ച് മുഴുവന്‍ തുകയും നഷ്ടപ്പെടുത്തുകയായിരുന്നു.

യൂണിഫോം ലഭിക്കാതായതോടെ സഹപ്രവര്‍ത്തകര്‍ കാര്യം തിരക്കിയപ്പോഴാണ് പണം ഓണ്‍ലൈന്‍ ഗെയിമിംഗില്‍ നഷ്ടപ്പെട്ട വിവരം ഇയാള്‍ വെളിപ്പെടുത്തുന്നത്. സഹപ്രവര്‍ത്തകരുടെ പരാതിയില്‍ തിരുവനന്തപുരത്ത് പരിശീലനം നടക്കുകയായിരുന്ന ട്രെയിനിങ് ക്യാമ്പില്‍ നിന്നുമാണ് പേരൂര്‍ക്കട പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

Tags

Share this story

From Around the Web