രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകളിൽ ഏകീകൃത അന്വേഷണം

 
Rahul mamkootathil

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗ കേസുകളിൽ ഏകീകൃത അന്വേഷണം. പൊലീസ് ഹെഡ് കോട്ടേഴ്സിന്റെ നിരീക്ഷണത്തിൽ ക്രൈംബ്രാഞ്ച് സംഘം ആയിരിക്കും കേസുകൾ അന്വേഷിക്കുക. രണ്ടാം കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിന്റെ കീഴിലേക്ക് ആദ്യ കേസും മാറ്റി. പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ AIG ജി പൂങ്കുഴലിക്കാണ് രണ്ട് കേസുകളുടെയും അന്വേഷണ ചുമതല.

ആദ്യത്തെ കേസിന്റെ അന്വേഷണ ചുമതല തിരുവനന്തപുരം സിറ്റി പൊലീസിനായിരുന്നു. കൂടുതൽ പരാതികൾ വന്നാൽ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ കൂടിയാണ് ഒറ്റ SIT യിലേക്ക് അനേഷണം മാറ്റിയത്.

ഒളിവിൽ പോയ പാലക്കാട് എംഎൽഎ പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്നലെ മാളത്തിൽ നിന്നും പുറത്തുചാടിയിരുന്നു. വോട്ട് ചെയ്യാനാണ് ഇന്നലെ രാഹുൽ പാലക്കാടു എത്തിയത്. കോൺഗ്രസ് പ്രവർത്തകരാണ് രാഹുലിന് ‘സംരക്ഷണ’ വലയം തീർത്തത്. വൈകിട്ട്‌ 4.40ന്‌ പാലക്കാട്‌ കുന്നത്തൂർമേട്‌ സെന്റ്‌ സെബാസ്‌റ്റ്യൻ സീനിയർ ബേസിക്‌ സ്‌കൂളിലെ ബൂത്തിൽ ആണ് രാഹുൽ വോട്ട് ചെയ്യാനായി എത്തിയത്. കോൺഗ്രസ്‌ നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ്‌ വോട്ട്‌ ചെയ്യാൻ വൈകിട്ടത്തെ സമയം തെരഞ്ഞെടുത്തത്.

Tags

Share this story

From Around the Web