ഹരിപ്പാട് ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു

 
4455

ഹരിപ്പാട്: ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു. ഹരിപ്പാട് വെള്ളാന ജംക്ഷനു സമീപം ശനിയാഴ്ച രാത്രി ഏഴിന് ഏറനാട് എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്.

ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന ഇയാൾക്ക് മുൻവശം കഷണ്ടിയും നരച്ച തലമുടിയും താടിയും മീശയുമാണുള്ളത്. കറുപ്പും ചാരനിറവും കലർന്ന വരകളുള്ള ടി-ഷർട്ടാണ് വേഷം.

പോലീസെത്തി ട്രാക്കിന് സമീപത്തുനിന്ന് ഇയാളെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും. മരിക്കുകയായിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Tags

Share this story

From Around the Web