യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസ്സല്‍ വത്തിക്കാനില്‍ ലിയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി

 
catherine



വത്തിക്കാന്‍:യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസ്സല്‍ വത്തിക്കാനില്‍ ലിയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി.

 ആഗോളതലത്തില്‍ ധനസഹായം വെട്ടിക്കുറയ്ക്കുന്നതും കുട്ടികളുടെ അവകാശങ്ങളോടുള്ള ആദരവ് ദുര്‍ബലമാകുന്നതും മൂലം ദശലക്ഷക്കണക്കിന് കുട്ടികള്‍ മരിക്കാനുള്ള സാധ്യതയെക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്ന സമയത്താണ് ഈ കൂടിക്കാഴ്ചയ്ക്കു വേദിയൊരുങ്ങിയത്. ലോകമെമ്പാടുമുള്ള കുട്ടികളുടെ ദുരവസ്ഥകള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി.

സമാധാനത്തിന്റെയും കുട്ടികളുടെ സംരക്ഷണത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതില്‍ ലിയോ പതിനാലാമന്‍ പാപ്പാ ഏറെ ശ്രദ്ധാലുവാണെന്നും, അതിനു തങ്ങള്‍ വളരെയധികം നന്ദിയുള്ളവരാണെന്നും, യൂണിസെഫ് സംഘടനയുടെ വാര്‍ത്താകുറിപ്പില്‍ റസ്സല്‍ അടിവരയിട്ടു പറഞ്ഞു. 

പാപ്പായുടെ വാക്കുകള്‍ക്ക് ലോകം ശ്രദ്ധ നല്കണമെന്നും, കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണെന്നും കുറിപ്പില്‍ പറയുന്നു.

യുദ്ധം, ദാരിദ്ര്യം, കാലാവസ്ഥാ ദുരന്തങ്ങള്‍ എന്നിവയെ അതിജീവിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍, കുട്ടികളുടെ ബാല്യം നഷ്ടപ്പെടുന്നത് ഏറെ വേദനാജനകമാണെന്നും റസ്സല്‍ പറഞ്ഞു. 

സംഘര്‍ഷങ്ങള്‍ പോലെ, കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങള്‍ ഈനിവയും കുട്ടികളെ ഏറെ ദുര്‍ബലരാക്കുന്നുവെന്നും കാതറിന്‍ ചൂണ്ടിക്കാട്ടി. 

കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കുകയും, എല്ലാ കുട്ടികളുടെയും അവകാശങ്ങള്‍ മാനിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിന് എല്ലാ രാജ്യങ്ങളും കൂടിവരുവാനും വാര്‍ത്താകുറിപ്പിലൂടെ കാതറിന്‍ റസ്സല്‍ ഏവരെയും ക്ഷണിച്ചു.
 

Tags

Share this story

From Around the Web