നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായത് പ്രതീക്ഷിക്കാത്ത ഫലം: ഇഡി നടപടികള്‍ വിപുലീകൃത സംസ്ഥാന സമിതിയില്‍ ചര്‍ച്ചയാകില്ല; ഇപി ജയരാജന്‍

 
e p jayarajan

കോഴിക്കോട്: പിണറായി വിജയന് എതിരായ ഇഡി നടപടികള്‍ വിപുലീകൃത സംസ്ഥാന സമിതിയില്‍ ചര്‍ച്ചയാകില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍.

 അത് ഇവിടെ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല. 

സിപിഐഎമ്മിനെ സംബന്ധിച്ച് ഇത് ആദ്യത്തെ അനുഭവമല്ല. തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍ക്കൊപ്പം രാഷ്ട്രീയ  സംഘടന സാഹചര്യങ്ങളും വിപുലീകൃത സംസ്ഥാന സമിതിയില്‍ ചര്‍ച്ചയാകുമെന്ന് അദേഹം പറഞ്ഞു.

വിപുലീകൃത സംസ്ഥാന സമിതി ചേരുന്നത് അസാധാരണ സാഹചര്യത്തിലാണ്. പാര്‍ട്ടി സംഘടനയുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കലാണ് ലക്ഷ്യമെന്ന് ഇപി ജയരാജന്‍ പറഞ്ഞു. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായത് പ്രതീക്ഷിക്കാത്ത ഫലമാണ് ഉണ്ടായത്. ആര്‍ക്ക് ഏത് ആള്‍ക്ക് എങ്ങനെ തെറ്റുപറ്റി എന്നത് പ്രസക്തമല്ല. 

രണ്ടു ചേരിയായി നിന്നുള്ള ചര്‍ച്ചയല്ല നടക്കുകയെന്ന് അദേഹം വ്യക്തമാക്കി. നേതൃമാറ്റം ചര്‍ച്ചയാകുമെന്നത് മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമാണ്. നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ച ഈ വേദിയില്‍ നടക്കുന്നതല്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു.


നേതാക്കളുടെ ശൈലി പ്രശ്‌നം സിപിഐഎമ്മില്‍ മാത്രമല്ല. രാഷ്ട്രീയ രംഗത്ത് പൊതുവേ ഉള്ള വിഷയമാണത്. പാര്‍ട്ടിയില്‍ ഓരോരുത്തരും സ്വയം വിമര്‍ശനം നടത്തുന്നതാണ് ആദ്യഘട്ടം. 

സ്വയം വിമര്‍ശനവും -പരസ്പര വിമര്‍ശനവും ചേരുമ്പോഴാണ് പൊതുനിലപാട് ഉണ്ടാവുക. പൊതു നിലപാട് ക്രോഡീകരിച്ചാണ് തെറ്റ് തിരുത്തല്‍ പ്രക്രിയയിലേക്ക് പോകുന്നതെന്ന് ഇപി ജയരാജന്‍ വിശദീകരിച്ചു.

Tags

Share this story

From Around the Web