പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപന അധികാരികളുടെയും പ്രവര്‍ത്തകരുടെയും സംഗമം

തൃശൂര്‍: തൃശൂര്‍ അതിരൂപതയിലെ ജോണ്‍പോള്‍ പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപന അധികാരികളുടെയും പ്രവര്‍ത്തകരുടെയും സംഗമം അതിരൂപത ഫാമിലി അപ്പസ്തോലേറ്റ് സെന്ററില്‍ നടത്തി.
ജെജെ ആക്ടിലെ പല നിബന്ധനകളും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവയാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തില്‍ ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ പറഞ്ഞു.
പ്രോ-ലൈഫ് സമിതി പ്രസിഡന്റ് ജെയിംസ് ആഴ്ചങ്ങാടന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പറും കെ സിബിസി കെയര്‍ ഹോം ആന്‍ഡ് സ്പെഷ്യല്‍ സ്‌കൂള്‍സ് ഡയറക്ടറുമായ ഫാ. ലിജോ ചിറ്റിലപ്പിള്ളി അനുഭവങ്ങള്‍ പങ്കുവെച്ചു.
വിവിധ സ്ഥാപനങ്ങളില്‍ നിന്നും പങ്കെടുത്ത പ്രതിനിധികള്‍ ശുശ്രൂഷകളെക്കുറിച്ച് വിശദീകരിച്ചു. ഡയറക്ടര്‍ ഫാ. ഫ്രാന്‍സീസ് ട്വിങ്കിള്‍ വാഴപ്പിള്ളി, പ്രോ-ലൈഫ്സമിതി വൈസ് പ്രസിഡന്റ് രാജന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
പ്രിന്‍സ് കരേക്കാട്ടില്‍, എം.എ വര്‍ഗീസ്, ഷീബാ ബാബു, ശോഭ ജോണ്‍സണ്‍, സണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.