സ്ത്രീ പീഡനവും കടുത്ത നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട് യു എൻ സുരക്ഷാ കൗൺസിൽ
സ്ത്രീ പീഡനവും കടുത്ത നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട് യു എന്‍ സുരക്ഷാ കൗണ്‍സില്‍
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടുത്ത നിയന്ത്രണങ്ങള്‍ അടിയന്തിരമായി പിന്‍വലിക്കാന്‍ താലിബാന്‍ ഭരണകൂടത്തോട് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.
ജൂണ്‍ 16 ന് ചേര്‍ന്ന യു. എന്‍. സുരക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് താലിബാനെതിരെയുള്ള പ്രമേയം പാസാക്കിയത്.
സ്ത്രീ വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുന്നതിനൊപ്പം പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയാകുന്ന തീവ്രവാദ ഗ്രൂപ്പുകളെ അടിച്ചമര്‍ത്താനും പ്രമേയത്തിലൂടെ യു. എന്‍. ആവശ്യപ്പെട്ടു.
ചൈന സ്‌പോണ്‍സര്‍ ചെയ്ത പ്രമേയമാണ് സുരക്ഷാ കൗണ്‍സിലില്‍ പാസാക്കിയത്. മനുഷ്യാവകാശങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി അഫ്ഗാന്‍ സര്‍ക്കാര്‍ കൂടുതല്‍ സജീവമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് യുഎന്നിലെ ചൈനീസ് അംബാസഡര്‍ ഫു കോങ് പറഞ്ഞു.
പുതിയ പ്രമേയത്തിലൂടെ അഫ്ഗാനിസ്ഥാനിലെ യു. എന്‍. രാഷ്ട്രീയ ദൗത്യത്തിന്റെ (ഡചഅങഅ) കാലാവധി 2027 ജൂണ്‍ 17 വരെ നീട്ടിയിട്ടുണ്ട്. ലിംഗഭേദമോ, മതമോ, വംശീയതയോ നോക്കാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിവേചനമില്ലാതെ മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ യു. എന്‍. മിഷന് പ്രമേയം അധികാരം നല്‍കുന്നു.
സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും യുവാക്കളുടെയും ഭിന്നശേഷിക്കാരുടെയും പൂര്‍ണ്ണവും തുല്യവുമായ പങ്കാളിത്തം ഉറപ്പാക്കാനും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
താലിബാന്റെ കര്‍ശനമായ വസ്ത്രധാരണ രീതി ലംഘിച്ചുവെന്നാരോപിച്ച് ഹെറാത്ത് നഗരത്തില്‍ ഈ മാസം മുപ്പതോളം സ്ത്രീകളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യു. എന്നിന്റെ ഈ അടിയന്തിര ഇടപെടല്‍.
അറസ്റ്റിനെതിരെ സ്ത്രീകള്‍ നടത്തിയ അപൂര്‍വമായ പ്രതിഷേധ പ്രകടനത്തിന് നേരെ താലിബാന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.