റഷ്യൻ ഡ്രോൺ ആക്രമണത്തിൽ യുക്രൈനിലെ ചരിത്രപ്രസിദ്ധമായ സെന്റ് ആൻഡ്രൂസ് ദൈവാലയത്തിന് നാശനഷ്ടം

 
222

യുക്രൈനിലെ ചരിത്രപ്രസിദ്ധമായ സെന്റ് ആൻഡ്രൂസ് ദൈവാലയത്തിനു നേരെ റഷ്യ ഡ്രോൺ ആക്രമണം നടത്തി. ​കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റഷ്യ തൊടുത്തുവിട്ട നൂറുകണക്കിന് ഡ്രോണുകളിലൊന്നാണ് ദൈവാലയത്തിനു സമീപം പതിച്ചത്. ആക്രമണത്തിൽ ദൈവാലയത്തിന്റെ അനുബന്ധ കെട്ടിടങ്ങൾക്കും ജനാലകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

ജനസാന്ദ്രതയുള്ള നഗരമധ്യത്തിൽ പകൽസമയത്തായിരുന്നു അപ്രതീക്ഷിതമായ ഈ ആക്രമണം നടന്നത്. ദൈവാലയം ലക്ഷ്യംവച്ചതാണോ അതോ യാദൃശ്ചികമായി പതിച്ചതാണോ എന്ന് വ്യക്തമല്ലെങ്കിലും സാംസ്‌കാരികപൈതൃകങ്ങളെ റഷ്യ തകർക്കുകയാണെന്ന് ഉക്രൈൻ ആരോപിച്ചു. യുക്രൈനിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതീവപ്രാധാന്യമുള്ള ഈ ദൈവാലയത്തിനു നേരെയുള്ള ആക്രമണം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതേസമയം, നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പുണ്യകേന്ദ്രം തകർക്കപ്പെട്ടത് ആഗോള ക്രൈസ്തവസമൂഹത്തിനിടയിലും ആശങ്കയുയർത്തിയിട്ടുണ്ട്.

പടിഞ്ഞാറൻ യുക്രൈനിലെ ലിവീവ് നഗരത്തിലുള്ള, പതിനേഴാം നൂറ്റാണ്ടിലെ ഈ ഗ്രീക്ക് കത്തോലിക്ക ദൈവാലയം യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെട്ടതാണ്.

Tags

Share this story

From Around the Web