യുകെ സീറോ മലബാര്‍ രൂപതയുടെ യുവജന സംഗമം 'ഹന്തൂസ 2026' ലെസ്റ്ററില്‍
ലെസ്റ്റര്‍ (യു.കെ): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഏറ്റവും വലിയ യുവജന സംഗമമായ 'ഹന്തൂസ 2026' സെപ്റ്റംബര്‍ 26 ശനിയാഴ്ച ലെസ്റ്ററില്‍ നടക്കും.
പ്രാര്‍ത്ഥനയ്ക്കും ആത്മീയ പ്രഘോഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കി സംഘടിപ്പിക്കുന്ന ഏകദിന സംഗമത്തില്‍ 1,400-ഓളം യുവജനങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാവിലെ 9ന് ആരംഭിക്കുന്ന സംഗമം വൈകുന്നേരം 5.30ന് സമാപിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടും ദിവ്യകാരുണ്യ ആരാധനയോടെയുമാണ് പരിപാടികള്‍ക്ക് തുടക്കമാകുന്നത്.
ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വൈവിധ്യ മാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. 'സമയം' ബാന്‍ഡിന്റെ സംഗീത സന്ധ്യ, നസ്രാണി പാരമ്പര്യം വിളിച്ചോതുന്ന 'നസ്രാണി ഷോ' എന്നിവ പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.
അന്താരാഷ്ട്ര വേദികളില്‍ തരംഗം സൃഷ്ടിച്ച പ്രശ സ്ത അമേരിക്കന്‍ ക്രിസ്ത്യന്‍ റാപ്പര്‍ 'പ്രൊഡിജില്‍' ഹന്തൂസയില്‍ മാറ്റുരയ്ക്കും.
രജിസ്ട്രേഷന്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിലവില്‍ വെയ്റ്റിംഗ് ലിസ്റ്റ് വഴിയാണ് പുതിയ അപേക്ഷകള്‍ സ്വീകരിക്കു ന്നത്.
പ്രാര്‍ത്ഥനയിലും സംഗീതത്തിലും പരിശുദ്ധാ ത്മാവിന്റെ കൂട്ടായ്മയിലും ഒത്തുചേരാന്‍ യുകെയിലെ സീറോമലബാര്‍ സഭ സജ്ജരായിക്കഴിഞ്ഞു.