യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലേക്ക്. ഒക്ടോബര്‍ 8ന് ഇന്ത്യയിലെത്തും

 
KEIR


ന്യൂഡല്‍ഹി:യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലേക്ക്. ഒക്ടോബര്‍ 8 , 9 തിയതികളില്‍ ഇന്ത്യയിലെത്തുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് എത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കെയര്‍ സ്റ്റാര്‍മറുടെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.


വിഷന്‍ 2035ന്റെ ഭാഗമായി ഇന്ത്യ  യുകെ സമഗ്ര പങ്കാളിത്തത്തെ കുറിച്ച് ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ച ചെയ്യും. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നൂതനത, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ, ഊര്‍ജം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ കേന്ദ്രീകൃതവും സമയബന്ധിതവുമായ 10 വര്‍ഷത്തെ പരിപാടികളുടെ രൂപരേഖയാണ് വിഷന്‍ 2035.

ഇന്ത്യ  യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ നല്‍കുന്ന അവസരങ്ങളെ കുറിച്ച് ബിസിനസ്, വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി ഇരുവരും സംസാരിക്കും. പ്രാദേശിക -ആഗോളവുമായ പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇരുനേതാക്കളും പങ്കുവെക്കും. മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍കെക് ഫെസ്റ്റിലും കെയര്‍ സ്റ്റാര്‍മര്‍ പങ്കെടുത്ത് സംസാരിക്കും.

Tags

Share this story

From Around the Web