യു.കെ. ക്നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമം വാഴ്വ് 2025 ശനിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 
vazhavuuuu


യു.കെ.യിലെ ക്നാനായ കത്തോലിക്കര്‍ക്ക് വേണ്ടി മാത്രമായി സ്ഥാപിതമായ 15 ക്നാനായ മിഷനുകളുടെ നേതൃത്വത്തില്‍ 2025 ഒക്ടോബര്‍ 4 ന് നടത്തപ്പെടുന്ന മൂന്നാമത് ക്നാനായ കുടുംബ സംഗമത്തിന് വാഴ്വ് -25 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

യു.കെ.യില്‍ ക്നാനായക്കാരുടെ കൂട്ടായ്മകള്‍ ഏറെയുണ്ടെങ്കിലും, കോട്ടയം അതിരൂപതയോട് ചേര്‍ന്നു നിന്നുകൊണ്ട് നടത്തുന്ന ഈ കൂട്ടായ്മ വാഴ്വ് - 25  വാഴ്വിന് ഒരു വീട് എന്നുള്ളതും, വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി കരിയര്‍ ഗൈഡന്‍സ്  ഉള്‍പ്പെടെയുള്ള പ്രത്യേകം ക്ലാസുകള്‍  പ്രാഗത്ഭ്യം നേടിയയുവജനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്നത് ഈ വര്‍ഷത്തെ വാഴ്വിന്റെ പ്രത്യേകതയാണ്.


ഡഗ യിലെ 15 ക്നാനായ മിഷനുകളും ഒന്നു ചേര്‍ന്ന് അണിനിരക്കുന്ന ഒരു വിശ്വാസ - പാരമ്പര്യ - പൈതൃക സമന്വയ മഹാസംഗമമായിട്ടാണ് യു.കെ.യിലെ ക്നാനായ കത്തോലിക്കാ വിശ്വാസികള്‍ ഉറ്റു നോക്കുന്നത്. 

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയില്‍ ക്നാനായ മിഷന്‍ കോഡിനേറ്റര്‍ സുനി പടിഞ്ഞാറേക്കര  അച്ചന്റെ നേതൃത്വത്തിലാണ്, ഇതിനായുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്. 

യു.കെ. യില്‍ അനേക മഹാസംഗമങ്ങളുടെ വേദിയായിട്ടുള്ള ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ്  വാഴ്വ് - 25 ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്.


വാഴ്വ് - 25 നു വേണ്ടി അഭിലാഷ് മൈലേപറമ്പില്‍ ജനറല്‍ കണ്‍വീനറായി  വിവിധ കമ്മറ്റികള്‍ നാളുകള്‍ക്ക് മുമ്പേതന്നെ തികഞ്ഞ സംഘാടക മികവോടെ പരിപാടികളുടെ ക്രമീകരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. 


മികച്ച പബ്ലിസിറ്റി കമ്മറ്റിയുടെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം വഴിയായി ലോകമെമ്പാടുമുള്ള ക്നാനായക്കാര്‍  വാഴ്വ് - 25 നെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 

അതോടൊപ്പംതന്നെ മധ്യസ്ഥ പ്രാര്‍ത്ഥന (കിലേൃരലശൈീി & ുൃമ്യലൃ) കമ്മറ്റി ആറു മാസങ്ങള്‍ക്ക് മുമ്പുതന്നെ പരിപാടിയുടെ വിജയത്തിനായുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ ആരംഭിക്കുകയും ചെയ്തു.

യു.കെ.യിലെ ക്നാനായ കത്തോലിക്കാ മിഷനുകളിലെ ലീജന്‍ ഓഫ് മേരി അംഗങ്ങളുടെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് വാഴ്വ് - 25 ടിക്കറ്റ് വിതരണം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 15 മിഷനുകളിലായി വാഴ്വ് - 25 ന്റെ ടിക്കറ്റ് വിതരണ ഉദ്ഘാടനവും നടന്നു.

പ്രവാസി ക്നാനായ സമൂഹം കോട്ടയം അതിരൂപതയോട് ചേര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി  സംഘടിപ്പിച്ച വാഴ്വ് -23-24 ന്റെ മനോഹാരിതയുടെ അനുഭവത്തില്‍ ഈ വര്‍ഷം യു.കെ. യിലെ ക്നാനായ ജനത വളരെ ആവേശ പൂര്‍വ്വമാണ് വാഴ്വ് - 25 ന്റെ ടിക്കറ്റുകള്‍ വാങ്ങുന്നത്. 

യു.കെ. യിലെ മഹാസംഗമങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി പ്രവേശന പാസ്സില്‍ അതിശയിപ്പിക്കുന്ന വിലക്കുറവില്‍ എന്‍ട്രി പാസ് നല്‍കുന്നതും, സ്റ്റുഡന്റസിന് സൗജന്യ പാസ്സ് അനുവദിച്ചിരിക്കുന്നതും  കൂടാതെ വാഴ്വിനോടൊപ്പം നാട്ടില്‍ ഒരു ഭവനം വച്ച് നല്‍കുന്നത് വഴി  ഈ വര്‍ഷത്തെ ഫിനാന്‍സ് & രജിസ്ട്രേഷന്‍ കമ്മറ്റിയുടെ മികവ് വിളിച്ചോതുന്നു.


കൂടാതെ അന്നേ ദിവസത്തെ മുഴുവന്‍ പരിപാടികളും ഏറ്റവും മികവുറ്റതാക്കാന്‍ റിസപ്ഷന്‍, ഗസ്റ്റ് മാനേജ്മെന്റ്, ലിറ്റര്‍ജി, പ്രോഗ്രാം, ക്വയര്‍, ഫുഡ്, ഹെല്‍ത്ത് & സേഫ്റ്റി, ട്രാഫിക്ക് & ട്രാന്‍സ്പോര്‍ട്ടേഷന്‍, ഡെക്കറേഷന്‍ & ടൈം മാനേജ്മെന്റ്, വെന്യൂ & ഫെസിലിറ്റീസ് തുടങ്ങിയ നിരവധിയായ കമ്മറ്റികള്‍ അക്ഷീണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

ഭക്തിനിര്‍ഭരമായ വി. കുര്‍ബാനയും, വ്യത്യസ്തതയാര്‍ന്ന കലാപരിപാടികളും, ക്നാനായ പൈതൃക പാരമ്പര്യങ്ങള്‍ വിളിച്ചൊതുന്ന സ്റ്റേജ് ഷോകളും, പ്രവര്‍ത്തന പരിചയമുള്ള സംഘാടക പാടവവും നിറഞ്ഞു നില്‍ക്കുന്ന വാഴ്വ് - 24നെ ഏവരും നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തു കഴിഞ്ഞു.

 യു.കെ.യിലെ ക്നാനായ ജനങ്ങള്‍ക്ക് അവിസ്മരണീയദിനമായ  വാഴ്വ് - 25ന്റെ വേദി വിശിഷ്ടാതിഥികളെക്കൊണ്ട് സംമ്പുഷ്ടമാണ്. 

ക്നാനായ ജനതയുടെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍  അഭി. മാര്‍ ജോസഫ് പണ്ടാരശ്ശേരീല്‍ പിതാവാണ് ഈ വര്‍ഷം എത്തുന്നത് എന്നത് വാഴ്വ് - 25 നെ പ്രൗഢഗംഭീരമാക്കും.

 കൂടാതെ  ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍,  കെസിസി പ്രസിഡണ്ട് ബാബു പറമ്പേടത്ത് മലയില്‍, സെക്രട്ടറി ബേബി മുളവേലിപ്പുറം എന്നിവരോടൊപ്പം യു.കെ. യിലെ മറ്റ് വിശിഷ്ട വ്യക്തികളും വേദിയില്‍ അതിഥികളായി എത്തുന്നു.

ഒക്ള്‍ടോബര്‍ 4 യു.കെ. യിലെ ക്നാനായ സമൂഹത്തിന് ദൈവാനുഗ്രഹത്തിന്റെ ദിനം കൂടിയാണ്. വാഴ്വ്  എന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധം പരി. കുര്‍ബാനയുടെ ആരാധനയോടെയും, ആശീര്‍വാദത്തോടെയും രാവിലെ 9:45 ന്  പരിപാടികള്‍ ആരംഭിക്കും. 

10.30 ന് അഭി. മാര്‍ ജോസഫ് പണ്ടാരശേരീല്‍  പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍, യു.കെ. യിലെ ക്നാനായ വൈദികരുടെ സഹകാര്‍മ്മികത്വത്തില്‍, പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നു.
 

Tags

Share this story

From Around the Web