യുജിസി നെറ്റ് പുനഃപരീക്ഷ: എന്‍ടിഎയ്‌ക്കെതിരെ വ്യാപക പ്രതിഷേധം.എന്‍ടിഎ പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച്
ഡല്‍ഹി: യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍ടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം. എന്‍ടിഎ ആസ്ഥാനത്തേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തും.
എസ്എഫ്‌ഐ എന്‍ടിഎ ആസ്ഥാനത്തേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.
എന്‍ടിഎ പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച്. എന്‍ടിഎ ചെയ്യുന്ന തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടിവരുന്നത് വിദ്യാര്‍ഥികള്‍ എന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി.
പരീക്ഷ നടത്തിപ്പില്‍ ഗുരുതര വീഴ്ചകള്‍ ഉണ്ടായതോടെയാണ് പുനപരീക്ഷ നടത്താനുള്ള എന്‍ടിഎ തീരുമാനം ഉണ്ടായത്.
ഇംഗ്ലീഷ്, കോമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യ പേപ്പറുകളില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കാനുള്ള എന്‍ടിഎയുടെ തീരുമാനം. ചോദ്യ പേപ്പറുകളില്‍ അക്ഷര തെറ്റുകള്‍ വ്യാകരണപ്പിഴവുകള്‍ വിവര്‍ത്തനത്തിലെ പാളിച്ചകള്‍ എന്നിവ കണ്ടെത്തി.
ഇംഗ്ലീഷ് പേപ്പറില്‍ 2024,2025 പരീക്ഷയുടെ 67 ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. സോഷ്യോളജിയില്‍ ഹിന്ദി പരിഭാഷയിലെ ചില ഭാഗങ്ങള്‍ എഐ നിര്‍മ്മിതമെന്നാണ് കണ്ടെത്തല്‍.
പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
യുജിസി നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി വിമര്‍ശനം ഉന്നയിച്ചു. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി.
വീഴ്ച സമ്മതിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
എന്‍ടിഎയുടെ ന്യായീകരണം അംഗീകരിക്കാന്‍ ആകില്ലെന്ന് എബിവിപിയും തുറന്നടിച്ചു.
ഏജന്‍സിയില്‍ കാലോചിതമായ മാറ്റം വന്നേ മതിയാകൂ എന്ന് എബിവിപി വ്യക്തമാക്കി.
തുടര്‍ച്ചയായ പരീക്ഷപിഴവുകള്‍ കേന്ദ്രവിദ്യാഭ്യാസമന്ത്രാലയത്തിന്റെയും എന്‍ടിഎയുടെയും വിശ്വാസ്യത വീണ്ടും സംശയനിഴലിലാക്കുകയാണ്.