യുജിസി നെറ്റ് പരീക്ഷയിലെ വീഴ്ച്; നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഒളിച്ചുകളിച്ചത് ഒന്നരമാസം.പരീക്ഷയ്ക്ക് ശേഷം പിഴവുകളെ സംബന്ധിച്ച് വ്യാപക പരാതിയുമായി വിദ്യാര്‍ഥികള്‍ രംഗത്ത് 

 
ugc net



ഡല്‍ഹി: യുജിസി നെറ്റ് പരീക്ഷയിലെ വീഴ്ച് എന്‍ ടി എ മനപ്പൂര്‍വം മറച്ചുവെച്ചതായി ആരോപണം. ജൂണ്‍ 22-നും 30 നുമിടയിലാണ് 87 വിഷയങ്ങളുടെ യുജിസി നെറ്റ് പരീക്ഷ നടന്നത്. പരീക്ഷയ്ക്ക് ശേഷം പിഴവുകളെ സംബന്ധിച്ച് വ്യാപക പരാതിയുമായി വിദ്യാര്‍ഥികള്‍ രംഗത്ത് എത്തി. എന്നാല്‍ ഗുരുതര വീഴ്ചകള്‍ മുന്‍കൂട്ടി അറിഞ്ഞിട്ടും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മനപ്പൂര്‍വം മറച്ചുവെക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.


നീറ്റ്  യു.ജി. പുനഃപരീക്ഷ നടത്തേണ്ടി വന്നതിന്റെ നാണക്കേടില്‍ നില്‍ക്കേ നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിക്കുന്നത് കൂടുതല്‍ തിരിച്ചടി ഉണ്ടാക്കുമെന്ന വിലയിരുത്തലായിരുന്നു നടപടി. പരീക്ഷാക്രമക്കേടുകളുയര്‍ത്തി ജന്തര്‍മന്തറില്‍ സിജെപിയുടെ വിദ്യാര്‍ഥി പ്രക്ഷോഭവും നടക്കുന്നുണ്ടായിരുന്നു. സെപ്റ്റംബര്‍ ഒന്‍പതിനും പത്തിനുമായി പുനഃപരീക്ഷ നടത്തുമ്പോള്‍ തയ്യാറെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കിട്ടുന്നത് മൂന്നാഴ്ചമാത്രമാണ്. അതേസമയം,നാമ മാത്രമായ നടപടികള്‍ കൊണ്ട് പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ഥി സംഘടനകള്‍. എന്‍ ടി എപിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കൂടുതല്‍ ശക്തമാക്കും.

Tags

Share this story

From Around the Web