യുഡിഎഫിന്റെ പുതിയ മദ്യനയം ഉടന്‍ ചര്‍ച്ചയിലേക്ക്; ഉപസമിതി രൂപീകരണം ഇന്നോ നാളെയോ, നവംബര്‍ 30നകം മദ്യനയത്തിന് അന്തിമരൂപം നല്‍കാനാണ് തീരുമാനം
 

 
udf


 


 
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടുന്നു. നയത്തിന്റെ കരട് പരിശോധിച്ച് തുടര്‍നടപടികള്‍ നിര്‍ദേശിക്കാന്‍ പ്രത്യേക ഉപസമിതി ഉടന്‍ രൂപീകരിക്കും. സമിതിയിലെ അംഗങ്ങള്‍ ആരൊക്കെയെന്ന് ഇന്നോ നാളെയോ വ്യക്തമാകും. നവംബര്‍ 30നകം മദ്യനയത്തിന് അന്തിമരൂപം നല്‍കാനാണ് തീരുമാനം.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മദ്യനയം ചര്‍ച്ച ചെയ്യുന്നതിനായി ഉപസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുടെയും പ്രതിനിധികള്‍ സമിതിയില്‍ ഉള്‍പ്പെടും. കെപിസിസി അധ്യക്ഷന്‍ നിര്‍ദേശിക്കുന്ന വ്യക്തിയായിരിക്കും സമിതിയുടെ ചെയര്‍മാന്‍.

സമിതി നിലവില്‍ വന്നാലുടന്‍ എക്‌സൈസ് മന്ത്രി എം. ലിജു തയ്യാറാക്കിയ കരട് നയം ചെയര്‍മാന് കൈമാറും. തുടര്‍ന്ന് സമിതി കരട് വിശദമായി പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കും.
നിലവിലെ കരട് നയം ഇടതുസര്‍ക്കാരിന്റെ മദ്യനയത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഉപസമിതിയുടെ പരിശോധനയ്ക്കും ചര്‍ച്ചകള്‍ക്കും ശേഷമായിരിക്കും പുതിയ മദ്യനയത്തിന് അന്തിമരൂപം നല്‍കുക.

Tags

Share this story

From Around the Web