അന്താരാഷ്ട്ര കത്തോലിക്കാ യുവജന സംഗമത്തിന് യു.എ.ഇ ഒരുങ്ങുന്നു

 
youth conference



റാസല്‍ഖൈമ: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവജനങ്ങളെ അണിനിരത്തിക്കൊണ്ട് അന്താരാഷ്ട്ര യുവജന സമ്മേളനം 'കാരിസ് ഏഷ്യ യൂത്ത് കോണ്‍ഫറന്‍സ് 2026' (ഇഅഥഇ 2026) യു.എ.ഇയിലെ റാസല്‍ഖൈമയില്‍ നടക്കും.നവംബര്‍ 13 മുതല്‍ 15 വരെ മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനം.

കാരിസ് ഇന്റര്‍നാഷണലിന്റെയും ആതിഥേയ രൂപതയായ അപ്പോസ്‌തോലിക് വികാരിയേറ്റ് ഓഫ് സതേണ്‍ അറേബ്യയുടെയും അംഗീകാരത്തോടെ കാരിസ് ഏഷ്യ ടീമാണ് പരിപാടിയുടെ സംഘാടകര്‍.''മലകളെ മാറ്റുക''  എന്നതാണ് ഈ വര്‍ഷത്തെ സമ്മേളന പ്രമേയം.

വിവിധ സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള യുവാക്കളെ ഒരുമിച്ചുകൂട്ടി പ്രാര്‍ത്ഥന, ആരാധന, ആത്മീയ പരിശീലനം എന്നിവയിലൂടെ വിശ്വാസജീവിതം ആഴപ്പെടുത്തുകയാണ് സംഗമത്തിന്റെ പ്രധാന ലക്ഷ്യം.സഭയുടെ ദൗത്യത്തില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനും അന്താരാഷ്ട്ര തലത്തില്‍ ആശയവിനിമയത്തിനുള്ള അവസരം ഒരുക്കാനും സമ്മേളനം ലക്ഷ്യമിടുന്നു.

കാരിസ് ഏഷ്യ കോണ്‍ ഡിനെന്റല്‍ സര്‍വീസ് ഓഫ് കമ്മ്യൂണിയന്‍ കോ-ഓര്‍ഡിനേറ്റര്‍ ആന്റണി ലിം, കാരിസ് ഏഷ്യ സെക്രട്ടറിയും കാരിസ് അവോസ കോ-ഓര്‍ഡിനേറ്ററുമായ ക്ലിറ്റ്‌സണ്‍ ജോസഫ്, കാരിസ് ഏഷ്യ കോണ്‍ഡിനെന്റല്‍ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അജിന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.

ആര്‍ച്ച്ബിഷപ്പ് ഫ്രാന്‍സിസ് കലിസ്റ്റ്, ബിഷപ്പ് പൗലോ മാര്‍ട്ടിനെല്ലി ഛഎങ ഇമു., ബിഷപ്പ് ആല്‍ഡോ ബെറാര്‍ഡി ഛ.ടട.ഠ., ഫാ. ജെ. ബോയ് ഗോണ്‍സാലസ് ടഖ, ഫാ. ഡെറിക് ഡിസൂസ, മൈക്കേല ജോവാന ആര്‍. ഫ്‌ലോറസ്, നെതര്‍ലാന്‍ഡ്‌സില്‍ നിന്നുള്ള മിഷേല്‍ റെമരി തുടങ്ങിയ പ്രമുഖ ആത്മീയ-യുവജന നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ആത്മീയ വളര്‍ച്ചയും സമകാലിക വെല്ലുവിളികളും ആസ്പദമാക്കി കീനോട്ട് സെഷനുകളും വര്‍ക്ക്ഷോപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. 'ജീസസ് യൂത്ത്' പ്രത്യേക വര്‍ക്ക്ഷോപ്പിന് നേതൃത്വം നല്‍കും. കൂടാതെ, പങ്കെടുക്കുന്ന യുവാക്കള്‍ക്ക് കൗണ്‍സലിംഗും ആത്മീയ മാര്‍ഗനിര്‍ദേശവും നല്‍കുന്നതിനായി സന്യാസിനികളുടെ സേവനവും മൂന്ന് ദിവസങ്ങളിലും ലഭ്യമായിരിക്കും.ആഗോളതലത്തില്‍ യുവ കത്തോലിക്കാ സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഈ സംഗമം വഴിതുറക്കുമെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Tags

Share this story

From Around the Web