ഹരിപ്പാട് രണ്ട് വയസുകാരൻ്റെ മരണ കാരണം പോഷകാഹാരക്കുറവ്

 
566

ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരൻ മരിച്ചത് പോഷകാഹാര കുറവിനെത്തുടർന്നെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിലാണ് നിർണായക കണ്ടെത്തൽ. കുട്ടിക്ക് മതിയായ തൂക്കം ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി.

 12 തൂക്കം വേണ്ടിയിരുന്നിടത്ത് ഉണ്ടായിരുന്നത് ഏഴ് കിലോ തൂക്കം മാത്രമാണ്. രക്തക്കുറവും കുട്ടിക്കുണ്ടായിരുന്നു.

മതിയായ പരിപാലനം കിട്ടാത്തതാണ് കുഞ്ഞിന്‍റെ മരണ കാരണമെന്നാണ് നിഗമനം.

കാർത്തികപ്പള്ളി മഹാദേവികാട് താമസിക്കുന്ന രാജേഷ്-താര ദമ്പതികളുടെ രണ്ട് വയസുള്ള മകൻ രാഹുലാണ് ഇന്നലെ രാവിലെ മരിച്ചത്. ദമ്പതികളുടെ മറ്റൊരു കുഞ്ഞ് നേരത്തെ മരിച്ചിരുന്നു.

Tags

Share this story

From Around the Web