തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു

 
death1


മലപ്പുറം: തിരുവാലി കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസ്സുകാരന്‍ മരിച്ചു. കണ്ണമംഗലം സ്വദേശി നൊട്ടന്‍വീട്ടില്‍ അബ്ദുല്‍ മുനീര്‍-തസ്ലീമ ഭാനു ദമ്പതികളുടെ മകന്‍ അബ്ദുല്‍ മുഹയിന്‍ ആണ് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് കുട്ടികളാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. മലപ്പുറത്ത് ഇന്ന് രാവിലെ ഒഴുക്കില്‍പ്പെട്ട് നാലുവയസുകാരന്‍ മരിച്ചിരുന്നു. 

കൊണ്ടോട്ടി നീറാട് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട ആദം അയ്മനാണ് മരിച്ചത്. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് - നദീറ ദമ്പതികളുടെ മകനാണ് അയ്മന്‍. വീടിന് സമീപത്തെ തോട്ടിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു.


കോട്ടയം വാകത്താനത്ത് ചക്കന്‍ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരന്‍ മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്റെ മകന്‍ മിലന്‍ കെ. ഷിജു ആണ് മരിച്ചത്. 

വീടിന് സമീപം ജല്‍ജീവന്‍ മിഷന്റെ വാട്ടര്‍ ടാങ്കിന് വേണ്ടി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണാണ് അപകടം. സഹോദരിയോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മിലന്‍ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.

Tags

Share this story

From Around the Web