ഇടുക്കിയിൽ ശക്തമായ മഴയിൽ മരം കടപുഴകി വീണ് രണ്ട് വനിതാ തൊഴിലാളികൾ മരിച്ചു

 
25262

ഇടുക്കി: ശക്തമായ മഴയിൽ മരം കടപുഴകി വീണ് രണ്ട് വനിതാ തൊഴിലാളികൾ മരിച്ചു. മാങ്കുളം സിങ്കുകുടി ഉന്നതിയിലെ സില്ലിയമ്മ, വീരലക്ഷ്മി എന്നിവരാണ് മരിച്ചത്.  ഏലത്തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് സംഭവം.

അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Tags

Share this story

From Around the Web