ആലുവയില്‍ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളത്തെ രണ്ട് ട്രെയിനുകള്‍ റദ്ദാക്കി

 
train

കൊച്ചി: ആലുവയില്‍ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളത്തെ രണ്ട് ട്രെയിനുകള്‍ റദ്ദാക്കി.
പാലക്കാട് ജംഗ്ഷന്‍- എറണാകുളം സൗത്ത് മെമു (66609), എറണാകുളം സൗത്ത്- പാലക്കാട് ജംഗ്ഷന്‍ മെമു (66610) എന്നിവയാണ് റദ്ദാക്കിയത്. കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ്(16308) എക്‌സ്പ്രസ് ഒന്നേകാല്‍ മണിക്കൂറും ഇന്‍ഡോര്‍ ജംഗ്ഷന്‍- തിരുവനന്തപുരം നോര്‍ത്ത് (22645) ഒന്നരമണിക്കൂറും വൈകിയോടും. സെക്കന്തരാബാദ്-തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്‌സ്പ്രസും വൈകിയോടും.

Tags

Share this story

From Around the Web