ചെന്നൈയിൽ നിന്ന് കൊല്ലത്തേക്ക് രണ്ട് പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. ജനുവരി വരെ തിങ്കൾ , വ്യാഴം ദിവസങ്ങളിലായും സർവീസുകൾ. ഇന്നു മുതൽ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം
കോട്ടയം : ശബരിമല മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് തിരക്ക് പPരിഹരിക്കുന്നതിനായി ദക്ഷിണ റെയിൽവേ ചെന്നൈയിൽ നിന്ന് കൊല്ലത്തേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു.
ചെന്നൈ സെൻട്രൽ – കൊല്ലം സെൻട്രൽ എക്സ്പ്രസ് സ്പെഷൽ
ട്രെയിൻ നമ്പർ 06083 (ചെന്നൈ സെൻട്രൽ – കൊല്ലം): തിങ്കളാഴ്ചകളിൽ രാത്രി 11.50-ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച വൈകീട്ട് 4.30-ന് കൊല്ലത്തെത്തും. 11 സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രെയിൻ നമ്പർ 06084 (കൊല്ലം – ചെന്നൈ സെൻട്രൽ): ചൊവ്വാഴ്ചകളിൽ വൈകീട്ട് 6.45-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 11.40-ന് ചെന്നൈ സെൻട്രലിൽ എത്തും. (11 സർവീസുകൾ).
2 എസി ടൂ ടയർ, 5 എസി ത്രീ ടയർ, 11 സ്ലീപ്പർ ക്ലാസ്, 4 ജനറൽ സെക്കൻഡ് ക്ലാസ്, 2 ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകൾ ഉണ്ടാകും.
ചെന്നൈ എഗ്മോർ – കൊല്ലം എക്സ്പ്രസ് സ്പെഷൽ
ട്രെയിൻ നമ്പർ 06117 (ചെന്നൈ എഗ്മോർ – കൊല്ലം): നവംബർ 19 മുതൽ ജനുവരി 21 വരെ വ്യാഴാഴ്ചകളിൽ രാത്രി 11.40-ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച വൈകീട്ട് 4.30-ന് കൊല്ലത്തെത്തും. ( 10 സർവീസുകൾ)
ട്രെയിൻ നമ്പർ 06118 (കൊല്ലം – ചെന്നൈ എഗ്മോർ): വെള്ളിയാഴ്ചകളിൽ വൈകീട്ട് 6.45-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ചെന്നൈ എഗ്മോറിൽ എത്തും. ( 10 സർവീസുകൾ).
1 എസി ഫസ്റ്റ് ക്ലാസ് കം എസി ടൂ ടയർ, 2 എസി ടൂ ടയർ, 4 എസി ത്രീ ടയർ, 13 സ്ലീപ്പർ ക്ലാസ്, 2 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് കോച്ചുകൾ.