പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് നേരെ രണ്ട് വളര്‍ത്തു നായകളുടെ ആക്രമണം
തിരുവനന്തപുരം: ശ്രീകാര്യം പോങ്ങുമ്മൂട് പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് നേരെ വളര്‍ത്ത് നായകളുടെ ആക്രമണം. മണ്‍വിള സ്വദേശി മനോജ് ആശ ദമ്പതികളുടെ മകള്‍ അന്ന മരിയക്കാണ് നായകളുടെ കടിയേറ്റത്.
സ്‌കൂള്‍ കഴിഞ്ഞ് കൂട്ടുകാരുമൊത്ത് വീട്ടിലേക്ക് മടങ്ങവെയാണ് ആക്രമണമുണ്ടായത്. ഇന്നലെ ഉച്ചയോടെ സ്‌കൂള്‍ കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. അതീവ അപകടകാരികളായ ഇനത്തില്‍പ്പെട്ട രണ്ട് നായ്കളാണ് കുട്ടിയെ ആക്രമിച്ചത്
കാലിലാണ് നായ്ക്കള്‍ കടിച്ചത്. കാലില്‍ ഗുരുതരമായി കടിയേറ്റ വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു.
ഇവരാണ് കുട്ടികളെ നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്. നാട്ടുകാര്‍ ഒരു പാട് തവണ ശ്രമിച്ചിട്ടും നായ്ക്കള്‍ കടി വിടാന്‍ തയ്യാറായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
നായ്ക്കളെ ഉടമ അലക്ഷ്യമായി അഴിച്ചുവിട്ടതാണ് കാരണമെന്നാണ് ആരോപണം പോങ്ങുംമൂട് ബാപുജി നഗറില്‍ കബീര്‍ നയന ദമ്പതികളുടെതാണ് രണ്ടു നായ്ക്കളും. കുട്ടിയുടെ അച്ഛന്‍ ഇതിനെതിരെ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കി