മുക്കൂട്ടുതറയില്‍ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്ക്
 

 
car acident

കോട്ടയം: മുക്കൂട്ടുതറയില്‍ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്ക്. ഉമ്മിക്കുപ്പ പള്ളിക്ക് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. പള്ളിയില്‍  കുര്‍ബാനയില്‍ പങ്കെടുത്തു മടങ്ങിയ പുറ്റുമണ്ണില്‍ ജോസും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

പള്ളിമുറ്റത്ത് നിന്ന് റോഡിലേക്ക് ഇറങ്ങിയ കാര്‍  നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. വാഹനം അപകടത്തില്‍പ്പെട്ട വാഹനം തലകീഴായി ഓടയിലേക്ക് മറിഞ്ഞു.  അപകടം നേരില്‍ കണ്ട നാട്ടുകാര്‍ ചേര്‍ന്നു പരുക്കേറ്റവരെ ഉടന്‍ തന്നെ  മുക്കൂട്ടുതറയിലെ  ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട്  പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കും എത്തിച്ചു.

Tags

Share this story

From Around the Web