പ്രവാസി വ്യവസായിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ

 
2234

ഒറ്റപ്പാലം: പ്രവാസി വ്യവസായിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ. പനമണ്ണ കളത്തിൽ മഹേഷ്, രഞ്ജിത് എന്നിവരാണ് അറസ്റ്റിലായത്.

കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുക്കുകയും പ്രവാസിയെ തടങ്കലിൽ പാർപ്പിക്കുകയും ചെയ്ത സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 19 ആയി. മലപ്പുറം വണ്ടൂർ പൂങ്ങോട് സ്വദേശിയായ പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്.

2025 ഡിസംബർ ആറിനാണു സംഭവം. മുഹമ്മദാലിയെ ക്വട്ടേഷൻ സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകുകയായിരുന്നു. മുഹമ്മദാലി സഞ്ചരിച്ചിരുന്ന ആഢംബര കാർ പിന്തുടർന്ന സംഘം തിരുമിറ്റക്കോട്ടു വച്ചാണ് ആക്രമിച്ചത്. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി കോതകുറുശ്ശിയിൽ ക്വട്ടേഷൻ സംഘം പാർപ്പിച്ചിരുന്ന വീട്ടിൽനിന്നു മുഹമ്മദാലി രക്ഷപ്പെടുകയായിരുന്നു.

അക്രമിസംഘം മദ്യലഹരിയിൽ ഉറങ്ങിയ സമയത്ത് രക്ഷപ്പെട്ടു പുറത്തെത്തിയ മുഹമ്മദാലിയെ നാട്ടുകാരും പോലീസും ചേർന്നു വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Tags

Share this story

From Around the Web