കുടുംബജീവിതത്തിനിടയിലും എങ്ങനെ വിശുദ്ധി കണ്ടെത്താമെന്ന് പഠിപ്പിക്കുന്ന വിവാഹിതരായ രണ്ട് വിശുദ്ധര്‍

 
saints

സ്വീഡനിലെ വിശുദ്ധ ബ്രിജിറ്റ് (13031373) തന്റെ രാജ്യത്തിന്റെ മധ്യസ്ഥ എന്ന നിലയിലും നൂഴ്‌സിയയിലെ ബെനഡിക്ട്, വിശുദ്ധരായ സിറിള്‍, മെത്തോഡിയസ്, സിയന്നയിലെ കാതറിന്‍, എഡിത്ത് സ്റ്റെയിന്‍ എന്നിവര്‍ക്കൊപ്പം യൂറോപ്പിന്റെ ആറ് മധ്യസ്ഥരില്‍ ഒരാളായും അറിയപ്പെടുന്നു. 'ബ്രിജിറ്റൈന്‍' സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയായ ഇവര്‍, തനിക്ക് ലഭിച്ച ദൈവീക ദര്‍ശനങ്ങള്‍ക്കും, പ്രത്യേകിച്ച് ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രാര്‍ഥനകള്‍ക്കും പ്രശസ്തയാണ്. മറ്റൊരു വിശുദ്ധയായ സ്വീഡനിലെ കാതറിന്റെ (13301381) അമ്മ കൂടിയാണ് വിശുദ്ധ ബ്രിജിറ്റ്.

നാല്‍പതുകളില്‍ ഭര്‍ത്താവിന്റെ മരണം സംഭവിക്കുന്നത് വരെ ബ്രിജിറ്റും ഭര്‍ത്താവും 20 വര്‍ഷം സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചു. അവര്‍ക്ക് നാല് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഉള്‍പ്പെടെ എട്ട് മക്കളുണ്ടായിരുന്നു. കാതറിന്‍ വിവാഹിത ആയിരുന്നെങ്കിലും അവളും ഭര്‍ത്താവും ബ്രഹ്മചര്യം പാലിച്ചായിരുന്നു ജീവിച്ചത്.


1350-ലെ ജൂബിലി വര്‍ഷത്തില്‍ റോമിലേക്ക് തീര്‍ഥാടനം നടത്തുന്നതിനായി വിശുദ്ധ ബ്രിജിറ്റും കാതറിനും പ്ലേഗ് രോഗത്തെപ്പോലും വകവെക്കാതെ യാത്ര തിരിച്ചു. ബ്രിജിറ്റിന്റെ ജീവിതാവസാനം വരെയും അവര്‍ അവിടെ തുടര്‍ന്നു. അവര്‍ അവിടെനിന്ന് വിശുദ്ധ നാട്ടിലേക്കും മറ്റ് തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും യാത്രകള്‍ നടത്തി. ക്രിസ്തുവിന്റെ പീഡാസഹന സമയത്ത് അവിടുത്തേക്ക് ഏല്‍ക്കേണ്ടിവന്ന അടികളുടെ എണ്ണത്തെ ഓര്‍മ്മിക്കുന്ന പ്രാര്‍ഥനകളുടെ പേരിലാണ് വിശുദ്ധ ബ്രിജിറ്റ് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത്. തനിക്ക് 5,480 പ്രഹരങ്ങള്‍ ഏറ്റതായി യേശു അവള്‍ക്ക് വെളിപ്പെടുത്തി നല്‍കി.

അവിടുന്ന് അവളോട് പറഞ്ഞു: ''ഏതെങ്കിലും വിധത്തില്‍ അവയെ ബഹുമാനിക്കാന്‍ നീ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു വര്‍ഷം മുഴുവന്‍ ഞാന്‍ തന്നെ നിന്നെ പഠിപ്പിക്കുന്ന പ്രാര്‍ഥനകള്‍ക്കൊപ്പം 15 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ...', 15 'നന്മ നിറഞ്ഞ മറിയമേ...' എന്നിവ ചൊല്ലുക. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, എന്റെ ഓരോ മുറിവുകളെയും നീ ബഹുമാനിച്ചിട്ടുണ്ടാകും.''

ജൂലൈ 23-നാണ് വിശുദ്ധ ബ്രിജിറ്റിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്; മാര്‍ച്ച് 24-ന് വിശുദ്ധ കാതറിന്റെ തിരുനാളും. അമ്മമാര്‍ക്കും മക്കള്‍ക്കും ഒരുപോലെ മികച്ച മധ്യസ്ഥരാണ് ഇവരെങ്കിലും ഗര്‍ഭച്ഛിദ്രത്തിനെതിരെയുമുള്ള പ്രാര്‍ഥനകള്‍ക്കും ഗര്‍ഭമലസല്‍ ഒഴിവാക്കുന്നതിനുമുള്ള മധ്യസ്ഥയായി വിശുദ്ധ കാതറിനെ വിളിച്ചപേക്ഷിക്കുന്നു

Tags

Share this story

From Around the Web