കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം: മലയാളി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ 2 മരണം

 
Candaa

കാനഡ: കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. വിമാനാപകടത്തില്‍ രണ്ട് മരണം. ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മലയാളി വിദ്യാര്‍ത്ഥിയും ഉള്‍പ്പെടുന്നു. കൊച്ചി സ്വദേശി ശ്രീഹരി സുകേഷാണ് മരിച്ചത്.

കാനഡയിലെ മാനിട്ടോബ പ്രവിശ്യയിലെ സ്റ്റെയിന്‍ബാച്ച് മേഖലയില്‍ ചൊവ്വാഴ്ച ആയിരുന്നു അപകടം. പരിശീലന പറക്കലിനിടെ ഇരുവരും ഒരേ സമയം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. പരിശീനത്തിന് ഉപയോഗിക്കുന്ന ചെറിയ റണ്‍വേയില്‍ നിന്ന് ഏതാനും മീറ്ററുകള്‍ അകലെ ആയിരുന്നു അപകടം.

Tags

Share this story

From Around the Web