ബെംഗളൂരുവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഷോക്കേറ്റ് രണ്ട് വിദേശ പൗരന്മാര്‍ക്ക് ദാരുണാന്ത്യം; രണ്ടുപേര്‍ക്ക് പരിക്ക്

 
swimming pool


ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ഫൈവ് സ്റ്റാര്‍ ഹോട്ടലായ കോണ്‍റാഡ് സ്വിമ്മിങ് പൂളില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വിദേശ പൗരന്മാര്‍ മരിച്ചു. 


അപകടത്തില്‍ ഒരു അമേരിക്കന്‍ പൗരനും ഹോട്ടല്‍ ജീവനക്കാരനും പരിക്കേറ്റു. ലുഫ്താന്‍സ എയര്‍ലൈന്‍സ് ക്രൂ അംഗമായ ജര്‍മ്മന്‍ പൗരന്‍ അലക്‌സാണ്ടര്‍ മാക്‌സിമിലിയന്‍ തെയ്‌സ് (57), ഐ.ബി.എം പ്രൊജക്ട് മാനേജരായ സ്ലൊവാക്യന്‍ പൗരന്‍ ജുരാജ് ഹോര്‍വാട്ട് (45) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച (ഒക്ടോബര്‍ 30) വൈകുന്നേരം ഹോട്ടലിന്റെ മൂന്നാം നിലയിലുള്ള നീന്തല്‍ക്കുളത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. നീന്തുന്നതിനിടെ ഇവര്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അമേരിക്കന്‍ പൗരനായ മാത്യു ഡിസാന്റിസ് (41), പൂള്‍ അറ്റന്‍ഡര്‍ രാഹുല്‍ തിവാരി (28) എന്നിവര്‍ക്ക് പരിക്കേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. 


ഹോട്ടല്‍ മാനേജ്മെന്റിന്റെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമെന്ന് മരിച്ച അലക്സാണ്ടറിന്റെ ഭാര്യ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നവംബര്‍ 30 വരെ അറ്റകുറ്റപ്പണികള്‍ക്കായി സ്വിമ്മിംഗ് പൂള്‍ അടച്ചിട്ടിരിക്കുകയാണെന്ന് ഹോട്ടല്‍ അധികൃതര്‍ വെബ്സൈറ്റിലൂടെ അറിയിച്ചു.

Tags

Share this story

From Around the Web