പാപ്പായ്ക്ക് സമ്മാനമായി രണ്ടു ഇലക്ടിക്ക് വാഹനങ്ങള്‍

 
ELECTRIC VEHICLES

വത്തിക്കാന്‍സിറ്റി: അജപാലന സന്ദര്‍ശനവേളകളില്‍ ഉപയോഗിക്കുന്നതിനായി രണ്ടു ഇലക്ടിക്ക് വാഹനങ്ങള്‍ ലിയൊ പതിനാലാമന്‍ പാപ്പായ്ക്ക് ഇറ്റലിയിലെ ''എക്‌സെലേന്‍സിയ'' ഇലക്ടിക്ക് വാഹന നിര്‍മ്മാണശാല സമ്മാനിച്ചു.

ജൂലൈ 3-ന് പാപ്പാ റോമിനടുത്തുള്ള കാസ്‌തെല്‍ ഗന്തോള്‍ഫൊയിലെ പേപ്പല്‍ വസതി സന്ദര്‍ശിച്ച അവസരത്തില്‍ നടത്തിയ കൂടിക്കാഴ്ചാ വേളയിലാണ് ''എക്‌സെലേന്‍സിയ''യുടെ സ്ഥാപകരായ ദൊമേനിക്കൊ, ജൊവാന്നി ത്സാപ്പിയ എന്നിവരുമുള്‍പ്പെട്ട പ്രതിനിധിസംഘം നേരിട്ട് ഈ വാഹനങ്ങള്‍ പാപ്പായ്ക്ക് കൈമാറിയത്.

സുരക്ഷിതത്വം, പരിസ്ഥിതിസൗഹൃദഘടകങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവയാണ് ഈ വാഹനങ്ങള്‍. എവിടെ വേണമെങ്കിലും  കയറ്റിക്കൊണ്ടുപോകാവുന്ന രീതിയിലാണ് ഇവയുടെ നിര്‍മ്മാണം. സാധാരണ പൊതുപരിപാടികളിലും പാപ്പായ്ക്ക് ഈ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും.

Tags

Share this story

From Around the Web