ബക്രീദിന് കേരളത്തിൽ രണ്ട് ദിവസം പൊതുഅവധി; സർക്കാർ ഉത്തരവിറങ്ങി
May 24, 2026, 13:27 IST
സംസ്ഥാനത്ത് ബക്രീദിനോട് അനുബന്ധിച്ച് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. നേരത്തെ മെയ് 27ന് അവധി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ 27ന് പുറമെ 28നും അവധിയായിരിക്കുമെന്ന് അറിയിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.
സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമാകും.
മെയ് 27നാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി പ്രകാരം 28നാണ് കേരളത്തിൽ ബലിപെരുന്നാൾ ആഘോഷം. ഈ സാഹചര്യത്തിലാണ് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചത്.