അ​ടി​മാ​ലി​യി​ൽ രാ​സ​പ​ദാ​ർ​ത്ഥം ഉ​ള്ളി​ൽ​ച്ചെ​ന്ന് ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം; കൊലപാതകമെന്ന് സംശയം, മാ​താ​പി​താ​ക്ക​ളെ ചോ​ദ്യം ചെയ്തു

 
5566

ഇടുക്കി: അടിമാലി ഒഴുവത്തടത്ത് രാസപദാർത്ഥം ഉള്ളിൽച്ചെന്ന് ഒരു വയസുള്ള ഇരട്ടക്കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. വലിയകാട്ടിൽ അഫ്സൽ – സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്. പിതാവ് അഫ്സലാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. 

പ്രാഥമിക പരിശോധനയിൽ വിഷാംശമോ രാസപദാർത്ഥമോ ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് സംശയിക്കുന്നു.

ഒരു കുഞ്ഞ് അടിമാലി താലൂക്ക് ആശുപത്രിയിലും രണ്ടാമത്തെ കുഞ്ഞ് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരണപ്പെട്ടത്.

 ദമ്പതികൾ തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായി സംശയമുണ്ട്. പോലീസ് മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കുഞ്ഞുങ്ങൾക്ക് എങ്ങനെയാണ് രാസപദാർത്ഥം ഉള്ളിൽ ചെന്നതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags

Share this story

From Around the Web